റിയാദ്: സൗദി തലസ്ഥാന നഗരിയെ മരുഭൂമിയുടെ താക്കോല്‍ എന്ന് വിളിക്കുന്ന ഹാഇലുമായി ബന്ധിപ്പിക്കുന്ന റെയില്‍വെ പാളത്തില്‍ നവംബര്‍ 26 മുതല്‍ ചൂളം വിളി ഉയരും. റിയാദിനും ഹാഇലിനുമിടക്ക് തുടക്കത്തില്‍ ആഴ്ചയില്‍ മൂന്ന് ട്രെയിനുകളാണ് ഓടിത്തുടങ്ങുക. നിലവില്‍ റെയില്‍വെ സർവീസ് ഉള്ള റിയാദ്, അല്‍ഖസീം റൂട്ടിെൻറ തുടര്‍ച്ചയാണ് വടക്കന്‍ റയില്‍വെയുടെ പുതിയ സേവനം. സൗദി മരുപ്പാലം പദ്ധതിയുടെ ഭാഗമായി നിലവില്‍ വന്ന ചരക്കുഗതാഗത റൂട്ടില്‍ ആദ്യമായാണ് യാത്രാതീവണ്ടി ഓടിത്തുടങ്ങുന്നത്. വടക്കന്‍ മേഖലയിലേക്കുള്ള പതിനായിരക്കണക്കിന് യാത്രക്കാര്‍ക്ക് ഹാഇല്‍ റയില്‍വെ അനുഗ്രഹമാവും. ഞായര്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് റിയാദിനും ഹാഇലിനുമിടക്ക് റയില്‍വെ സര്‍വീസ് നിലവില്‍ വരുന്നത്. രാവിലെ 9.30^ന് റിയാദില്‍ നിന്ന് പുറപ്പെടുന്ന വണ്ടി 10.49 ന് മജ്മഅ, 11.56ന് ഖസീം സ്റ്റേഷനുകള്‍ കടന്ന് 14.06ന് ഹാഇലില്‍ എത്തിച്ചേരും. 15.25ന് ഹാഇലില്‍ നിന്ന് തിരിക്കുന്ന വണ്ടി 17.25ന് ഖസീം, 18.47ന് മജ്മഅ എന്നിവ കടന്ന് 20.11ന് റിയാദിലെത്തും. ഞായറാഴ്ച ആരംഭിക്കുന്ന ടിക്കറ്റ് ബുക്കിങില്‍ ഇൻറര്‍നെറ്റ് വഴി നേരത്തെ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് 120 റിയാലാണ് നിരക്ക്. അല്‍ഖസീമില്‍ നിന്ന് ഹാഇലിലേക്ക് 50 റിയാലാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. അതെസമയം കഴിഞ്ഞ ഫെബ്രുവരി 26ന് ആരംഭിച്ച റിയാദ്^അല്‍ഖസീം റയില്‍വെയുടെ സേവനം ആഴ്ചയില്‍ നാല് ദിവസം മാറ്റമില്ലാതെ തുടരും. തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 9.30നും വൈകീട്ട് 5.30നുമാണ് റിയാദ്, ഖസീം റൂട്ടില്‍ സർവീസ് ഉള്ളതെന്ന് റയില്‍വെ അധികൃതര്‍ വ്യക്തമാക്കി. റിയാദ് നഗരത്തിെൻറ വടക്കുഭാഗത്ത് ജനാദിരിയക്കും വിമാനത്താവളത്തിനുമടുത്തുള്ള പുതിയ റയില്‍വെ സ്റ്റേഷനില്‍ നിന്നാണ് ഖസീം^ ഹാഇല്‍ വണ്ടികള്‍ പുറപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.