റിയാദ്: രാജ്യത്തെ മുഴുവൻ പട്ടണങ്ങളിലും പൊതുഗതാഗത സംസ്കാരം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ടൗൺ ബസ് പദ്ധതി ആരംഭിച്ചതെന്ന് ഗതാഗത മന്ത്രി ഡോ. നബീൽ അൽ അമൂദി. മിനി ബസുകൾക്ക് പകരം അടുത്തിടെ ആരംഭിച്ച ടൗൺ ബസ് സർവീസ് റിയാദിൽ പരിശോധിക്കുകയായിരുന്നു അദ്ദേഹം. റിയാദ് നഗരത്തിന് വടക്ക് ഹയ്യ് മുറുജിൽ നിന്ന് ബത്ഹ സ്റ്റേഷൻ വരെ ബസിൽ മന്ത്രി സഞ്ചരിച്ചു പ്രവർത്തനം വിലയിരുത്തി. വിഷൻ 2030 െൻറ ഭാഗമായി ഗതാഗത വകുപ്പ് നടപ്പാക്കുന്ന പ്രധാന പദ്ധതികളിലൊന്നാണ് ഇതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ പ്രോത്സാഹനവും സഹകരണവും പദ്ധതിക്കുണ്ട്. ഭാവിയിൽ വൻ വിജയമാകാൻ പോകുന്ന പദ്ധതിക്ക് സഹായങ്ങൾ നൽകിയ വകുപ്പുകൾക്കും കമ്പനികൾക്കും മന്ത്രി നന്ദി രേഖപ്പെടുത്തി. പൊതുഗതാഗത അതോറിറ്റി മേധാവി ഡോ. റുമൈഹ് അൽറുമൈഹും യാത്രയിൽ മന്ത്രിയെ അനുഗമിച്ചു. റിയാദിലും ജിദ്ദയിലുമാണ് ആദ്യഘട്ടത്തിൽ ടൗൺ ബസ് ആരംഭിച്ചതെന്നും സാപ്റ്റ്കോ ബസുകളാണ് സർവീസ് നടത്തുന്നതെന്നും പൊതുഗതാഗത അതോറിറ്റി മേധാവി ഡോ. റുമൈഹ് അൽറുമൈഹ് പറഞ്ഞു. റിയാദ് വികസന അതോറ്റി, ജിദ്ദ മെട്രോ കമ്പനി എന്നിവയാണ് മേൽനോട്ടം വഹിക്കുന്നത്. ബസുകളിൽ ടിക്കറ്റിങ് നടപടികൾ എളുപ്പമാക്കാൻ സ്മാർട്ട് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും പൊതുഗതാഗത അതോറിറ്റി മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.