ജിദ്ദയിൽ ട്രാവൽ ഏജൻറ് മുങ്ങി; യാത്രക്കാർ കുടുങ്ങി  

ജിദ്ദ: മലയാളി ട്രാവൽ ഏജൻറിൽ നിന്ന് ടിക്കറ്റെടുത്ത നിരവധി പേർ കുടുങ്ങി. ഏജൻറ് മുങ്ങിയതോടെ പലരുടെയും യാത്ര പ്രതിസന്ധിയിലായിരിക്കുകയാണ്. ശറഫിയ്യയിൽ പ്രവർത്തിക്കുന്ന ട്രാവൽസിലെ ഏജൻറാണ് ഇടപാടുകാരെ കബളിപ്പിച്ചത്. മാസങ്ങൾക്ക് മുമ്പ് ടിക്കറ്റ് എടുത്തവരാണ് കുടുങ്ങിയവരിൽ കൂടുതലും. സീസൺ സമയത്ത് ടിക്കറ്റുകൾക്ക് വില കൂടുതലാകും എന്ന് കരുതി  മാസങ്ങൾക്ക് മുമ്പ് എടുത്തവരാണ് ഇവർ.  

ട്രാവൽസിൽ ആറോളം പേർ ജോലിക്കുണ്ടെങ്കിലും അതിലെ ഒരു മലപ്പുറം സ്വദേശിയിൽ നിന്ന് ടിക്കറ്റ് എടുത്തവരാണ് ഇവരെല്ലാം. പ്രശ്നമായതോടെ ട്രാവൽസ് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച ടിക്കറ്റ് എടുത്ത് വിമാനത്താവളത്തിൽ പോയ ചിലർ യാത്ര ചെയ്യാനാകാതെ മടങ്ങിയിരുന്നു. 

ഇതി​​​െൻറ പേരിൽ ഇവർ ഓഫീസിൽ ചെന്ന് ബഹളം വെച്ചപ്പോഴാണ് ഓഫീസ് അടച്ചത്. തുടർന്ന് ടിക്കറ്റ് എടുത്തവർ വിമാന കമ്പനി ഓഫീസിൽ പോയി അന്വേഷിച്ചപ്പോഴാണ് എല്ലാം ടിക്കറ്റി​​​െൻറ മാതൃക മാത്രമാണ് എന്നറിയാൻ സാധിച്ചത്. പെരുന്നാളും ഓണവും ആഘോഷിക്കാൻ കുടുംബ സമേതം നാട്ടിൽ പോകാൻ കാത്തിരുന്നവരാണ് മിക്കവരും.

Tags:    
News Summary - travel agent cheating- gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.