റിയാദ്: ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങളിൽ നിന്ന് സൗദി അറേബ്യയിലേക്കും തിരിച്ചും വിമാന സർവിസിന് വിലക്കേർപ്പെടുത്തിയെന്ന മാധ്യമ വാർത്തകളിൽ തികഞ്ഞ അവ്യക്തത. ഇത് സംബന്ധിച്ച സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (ഗാക) പേരിലുള്ള സർക്കുലർ ബുധനാഴ്ച സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
എന്നാൽ ഇതിനെ കുറിച്ച് ഗാകയുടെ ട്വീറ്റർ അകൗണ്ടിൽ സംശയം ചോദിച്ചവരോട് ഇത്തരത്തിലൊരു വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല എന്ന മറുപടിയാണ് അധികൃതർ നൽകിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യ, ബ്രസീൽ, അർജൻറീന എന്നീ രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുന്നു എന്നായിരുന്നു സർക്കുലറിലുണ്ടായിരുന്നത്.
ചൊവ്വാഴ്ച രാത്രി മുതൽ ഇത് പ്രചരിക്കാൻ തുടങ്ങി. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിക്കാത്തത് യാത്രക്കാരെയും ട്രാവൽ ഏജൻസികളെയും ആശയക്കുഴപ്പത്തിലാക്കി. ഇൗ മൂന്ന് രാജ്യങ്ങളിലേക്കും സൗദിയിൽ നിന്നോ തിരിച്ചോ വിമാന സർവിസുകൾക്ക് വിലക്കേർപ്പെടുത്തുന്നു എന്നാണ് 4/6346 എന്ന നമ്പറിലുള്ള സർക്കുലറിൽ പറയുന്നത്.
ഇൗ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മാത്രമല്ല, സൗദിയിലേക്ക് പുറപ്പെടും മുമ്പ് 14 ദിവസത്തിനിടെ ഇൗ രാജ്യങ്ങളിൽ യാത്ര നടത്തിയവർക്കും സൗദിയിലേക്ക് വരാനാവില്ലെന്നും സർക്കുലർ വ്യക്തമാക്കുന്നു.
എന്നാൽ സർക്കുലറിെൻറ ആധികാരികത സംബന്ധിച്ച് വ്യാപകമായി സംശയവും ഉയർന്നിരുന്നു. ഒൗദ്യോഗിക ചാനലിലൂടെ സർക്കുലർ ലഭിച്ചതായി വിമാന കമ്പനികളും സ്ഥിരീകരിച്ചിരുന്നില്ല. സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് പ്രവാസികളെ കൊണ്ടുപോകുന്ന വന്ദേഭാരത് മിഷന് കീഴിലുള്ള വിമാന സർവിസുകൾ ബുധനാഴ്ചയും മുൻനിശ്ചയിച്ച പോലെ തന്നെ നടന്നു. ചാർേട്ടർഡ് വിമാന സർവിസുകളും മുടങ്ങിയില്ല.
സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് നിശ്ചയിക്കപ്പെട്ട ഒരു സർവിസും മുടങ്ങിയിട്ടില്ല. വന്ദേഭാരത് മിഷനിൽ റിയാദിൽ നിന്ന് ഇൻഡിഗോ വിമാനമാണ് ബുധനാഴ്ച ഇന്ത്യയിേലക്ക് പറന്നത്. റിയാദിൽ നിന്ന് എയർ ഇന്ത്യയും സർവിസ് നടത്തി. ദമ്മാമിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസും ജിദ്ദയിൽ നിന്ന് ഗോ എയറും മുൻനിശ്ചയിച്ച പ്രകാരമുള്ള വന്ദേഭാരത് സർവിസുകൾ നടത്തി.
ഇൗ മൂന്ന് വിമാനത്താവളങ്ങളിൽ നിന്ന് ചാർേട്ടർഡ് വിമാനങ്ങളും നിശ്ചയിച്ച പ്രകാരം സർവിസ് നടത്തി. വരും ദിവസങ്ങളിൽ നിശ്ചയിക്കപ്പെട്ട സർവിസുകൾക്കും മുടക്കമുണ്ടാവില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.