മക്ക: പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കുപോകുന്ന ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവർത്തകൻ റാഫി കാനൂരിന് മക്ക ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം യാത്രയയപ്പ് നൽകി. സൗദിയിലെ മഞ്ച് ബേക്കറിയിൽ ജീവനക്കാരനായിരുന്നു റാഫി. ജുബൈൽ, ജിദ്ദ, മക്ക എന്നിവിടങ്ങളിലായി ഏതാനും വർഷമായി ജോലി ചെയ്തുവരുകയായിരുന്നു. ഫ്രറ്റേണിറ്റി ഫോറം മക്ക ഘടകത്തിെൻറ പ്രവർത്തകനും സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യവുമാണ്.
മക്കയിൽ നടന്ന ലളിതമായ യാത്രയയപ്പ് ചടങ്ങിൽ അൻസാർ കൂട്ടിലങ്ങാടി റാഫി കാനൂരിന് സ്നേഹോപഹാരം നൽകി. അബ്്ദുൽ സലാം മിർസ, സാലിഹ് പഴകുളം, മുസ്തഫ പള്ളിക്കൽ, മൊയ്തീൻകുട്ടി പുളിയൻതടൻ, മുഹമ്മദ് നിജ ചിറയിൻകീഴ് എന്നിവർ സംസാരിച്ചു. റാഫി കാനൂർ മറുപടി പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.