റിയാദ്: 35 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) ആദ്യകാല അംഗം വാസുദേവന്‍ കമ്മിറ്റി നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സനാഇയ മേഖലയിൽ ഒരു മിഠായി കമ്പനിയിൽ ജീവനക്കാരനായിരുന്നു. റിയ ഉപദേശക സമിതിയംഗവും പ്രവർത്തനങ്ങളിൽ സജീവവുമായിരുന്നു.
മലസ് അൽമാസ് ഓഡിറ്റോറയത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ പ്രസിഡൻറ് ഡെന്നി ഇമ്മട്ടി അധ്യക്ഷത വഹിച്ചു. ഉമർ കുട്ടി, ജോർജ്, ഹബീബ്, മഗേഷ്, ബെന്നി, അബൂബക്കർ, ബിനു, ബിജു എന്നിവർ സംസാരിച്ചു. സംഘടനയുടെ ഉപഹാരം ക്ലീറ്റസ്, ടി.എൻ.ആർ നായർ എന്നിവർ ചേർന്ന് നൽകി. സെക്രട്ടറി ഉമർ കുട്ടി സ്വാഗതവും ജോ.സെക്രട്ടറി ശിവകുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.