യാംബു: ഒന്നര പതിറ്റാണ്ടായി യാംബുവിലെ പ്രബോധന സേവന മേഖലകളിൽ സജീവമായ അബ്ദുൽ മജീദ് സുഹ്രിക്ക് അംഗീകാരം. സൗദി മതകാര്യവകുപ്പിെൻറ കീഴിലുള്ള 'മർകസു ദഅവ'യാണ് യാംബുവിലെ മത സാംസ്കാരിക രംഗത്ത് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് യാംബു ടൗൺ ജാലിയാത്ത് ആസ്ഥാനത്ത് നടന്ന പ്രത്യേക ചടങ്ങിൽ ആദരവ് നൽകിയത്.
അബ്ദുൽ മജീദ് സുഹ്രിക്കുള്ള അംഗീകാര പത്രം യാംബു മർകസുദ്ദഅവ മേധാവിയും യാംബുവിലെ മുൻ വിദ്യാഭ്യാസ വകുപ്പ് പൊതുഡയറക്ടറുമായ ശൈഖ് അബ്ദുൽ അസീസ് അൽഹാസ്മി കൈമാറി. ജാലിയാത്ത് അസിസ്റ്റൻറ് ഡയറക്ടർ ആബിദ് അബ്ദുല്ല അൽസുലാമി ഉപഹാരം സമ്മാനിച്ചു. അസിസ്റ്റൻറ് പി.ആർ.ഒ അബു ഫവാസ് ബക്കർ സംസാരിച്ചു. അബ്ദുൽ മജീദ് സുഹ്രി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.