ദമ്മാം: തിരുവനന്തപുരം പ്രവാസി അസോസിയേഷൻ (ട്രിപ) അൽ ഹമാസ് സ്റ്റേഡിയത്തിൽ കായികമേള സംഘടിപ്പിച്ചു. വനിത വിഭാഗവും ബാലവേദിയും സംയുക്തമായി ഒരുക്കിയ കായികമേള വനിത പ്രസിഡൻറ് നിമ്മി സുരേഷ് ഉദ്ഘാടനം ചെയ്തു. കുട്ടികളും മാതാപിതാക്കളും പങ്കെടുത്ത സുംബ വ്യായാമം, മാർച്ച് പാസ്റ്റ് എന്നിവയോടെ മത്സരം ആരംഭിച്ചു.
ട്രിപയുടെ ബാലതാരങ്ങൾ അണിനിരന്ന വീറും വാശിയുമേറിയ കായിക മാമാങ്കത്തിന് ജമീല ഹമീദ്, ഡോ. സജീവ് എന്നിവർ വിധികർത്താക്കളായി. പ്രോഗ്രാം കൺവീനർമാരായ അബ്ദുൽ റഊഫ്, ജമീല ഫൈസൽ, റൂണ ഷിയാസ്, ഹക്സർ, ഷെറി ഷമീം, ഷാജഹാൻ, രഞ്ജു, അൻസൽ, ഷംനാദ്, നിസ്സാം, അശോക്, ശങ്കർ എന്നിവർ മത്സരാർഥികളെ അഭിനന്ദിച്ചു.
സമ്മാനദാന ചടങ്ങിൽ വനിത പ്രസിഡൻറ് നിമ്മി സുരേഷ് അധ്യക്ഷത വഹിച്ചു. ബാലവേദി സെക്രട്ടറി റാബിയ നാസർ ഹെൽത്ത് ക്ലബിനെക്കുറിച്ച് വിശദീകരിച്ചു. സെൻട്രൽ എക്സിക്യൂട്ടിവ് പ്രസിഡൻറ് സുരേഷ് മണ്ണറ, സെക്രട്ടറി സബിൻ, ട്രഷറർ ഷാജഹാൻ എന്നിവർ മെഡലുകൾ നൽകി. ഏറ്റവും കൂടുതൽ പോയന്റ് കരസ്ഥമാക്കിയ റെഡ് ഹൗസിന് യൂസഫ് മെമ്മോറിയൽ ട്രോഫി സമ്മാനിച്ചു. സെക്രട്ടറി ജെസ്സി നിസാം സ്വാഗതവും വനിത ട്രഷർ ദേവി രഞ്ജു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.