റിയാദ്: മുൻ പ്രവാസിയും നെയ്യാറ്റിൻകര സ്വദേശിയുമായ എ.സി. രാജുവിന് റിയാദിലെ തിരുവനന്തപുരം ജില്ല പ്രവാസി കൂട്ടായ്മ (ട്രിവ) ചികിത്സാസഹായം കൈമാറി.
മസ്തിഷ്കാഘാതത്തെ തുടർന്നുണ്ടായ അനാരോഗ്യംമൂലം ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് നെയ്യാറ്റിൻകരയിലെ മുൻ പ്രവാസികൾ ട്രിവയുടെ ജീവകാരുണ്യവിഭാഗവുമായി ബന്ധപ്പെടുകയും തുടർന്ന് ഒരു ലക്ഷം രൂപയുടെ സഹായം നൽകുകയും ചെയ്തതെന്ന് ഭാരവാഹികൾ അറിയിച്ചു. ഇദ്ദേഹത്തിനുള്ള സഹായത്തുക റിയാദിൽ നടന്ന ചടങ്ങിൽ ട്രിവ പ്രസിഡന്റ് നിഷാദ് ആലംകോടിൽനിന്ന് ജീവകാരുണ്യവിഭാഗം കൺവീനർ വിജയൻ നെയ്യാറ്റിൻകര, സഹപ്രവർത്തകരായ നിസാം വടശ്ശേരിക്കോണം, നബീൽ സിറാജ്, ഷഹനാസ് ചാരായം, സജീർ പൂന്തുറ എന്നിവർ ഏറ്റുവാങ്ങി.
നാട്ടിൽ അവധിയിലായിരുന്ന ട്രിവ പ്രവർത്തകരായ ജഹാംഗീർ ആലംകോട്, ഷരീഫ് കല്ലറ എന്നിവരും മുൻ അംഗമായ ജലാൽ വർക്കല എന്നിവർ ചേർന്ന് എ.സി. രാജുവിന്റെ വീട് സന്ദർശിക്കുകയും അദ്ദേഹത്തിനുള്ള ധനസഹായം കൈമാറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.