തിരുവനന്തപുരം സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം പെരുമാതുറ സ്വദേശി കിഴക്കേതിൽ വീട്ടിൽ സവാദ് അബ്ദ ുൽ ജബ്ബാർ (50) ആണ് റിയാദ് റൗദയിൽ മരിച്ചത്. ഞായറാഴ്ച വൈകീട്ട് താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദനയുണ്ടായതിനെ തുടർന്ന ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ മുൻ അധ്യാപികയായ ഷിമ ബീവിയാണ് ഭാര്യ. മക്കൾ: അബിൻ സവാദ് (22), അഫ്രീൻ സവാദ് (7). പിതാവ്: അബ്ദുൽ ജബ്ബാർ. മാതാവ്: ഹാജറുമ്മാൾ. സഹോദരങ്ങൾ: അബ്ദുൽ വാഹിദ്, മുസ്തഫ, സൈനുദ്ദീൻ, സലിം, സൈഫുദ്ദീൻ (മൂന്നുപേരും റിയാദ്), നസീമ, സലീമ, സജി അഷ്‌റഫ്. മൃതദേഹം റിയാദിൽ ഖബറടക്കും.

അതിന് വേണ്ട നടപടിക്രമങ്ങൾക്കായി സഹോദരങ്ങൾക്കും ബന്ധുക്കൾക്കുമൊപ്പം സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, മജീദ് ചിങ്ങോലി, ഷരിക്ക് തൈക്കണ്ടി എന്നിവരുണ്ട്.

Tags:    
News Summary - Trivandrum Native Dead in Saudi Arabia -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.