തിരുവനന്തപുരം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

ഹഫർ അൽബാത്വിൻ: കോവിഡ്​ ബാധിച്ച്​ മലയാളി സൗദിയിൽ മരിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശി ഷരീഫ് (50) ആണ്​ ഹഫർ അൽബാത്വിനിൽ മരിച്ചത്​.

ഹഫർ കിങ്​ ഖാലിദ് ആശുപത്രിയിൽ കോവിഡ് ചികിത്സക്ക് വെൻറിലേറ്ററിൽ ആയിരുന്നു. 22 വർഷമായി ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

ഭാര്യ: ഷീജ, മക്കൾ: ഷഫീഖ്, ഷഫ്ന. വിവരമറിഞ്ഞ്​ സഹോദരൻ റിയാദിൽ നിന്നും ഹഫറിൽ എത്തിയിട്ടുണ്ട്. മരണത്തിൽ പ്രവാസി സാംസ്കാരിക വേദി ഹഫർ ഘടകം അനുശോചനം രേഖപ്പെടുത്തി.

Tags:    
News Summary - trivandrum native died in saudi after infecting covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.