സൗദിയിൽ തിരുവനന്തപുരം സ്വദേശി  കെട്ടിടത്തിൽ നിന്ന്​ വീണു മരിച്ചു 

ഖുൻഫുദ: ഖുൻഫുദ ബന്ദര്‍മാളിനു പിറകിൽ നിർമാണം നടക്കുന്ന നാലുനില  കെട്ടിടത്തിൽ നിന്ന്​  വീണ്​ മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശി രാജയ്യയാണ് (63) മരിച്ചത്. താല്‍ക്കാലി കോണിയില്‍ നിന്ന്​ ടൈല്‍സ് മുറിക്കുന്നതിനിടെ കാല്‍തെന്നി വീഴുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്നര വർഷം മുമ്പാണ്​ നാട്ടിൽ നിന്ന്​ വന്നത്​. ഇൗ മാസാവസാനം നാട്ടിൽ പോകാനിരിക്കയായിരുന്നു.

തിരുവനന്തപുരം ബാലരാമപുരം സ്വദേശിനി  ലില്ലി ബായിയാണ് ഭാര്യ. മക്കൾ: -നെഹരാജ്, നിവ്യാരാജ്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി രാജയ്യയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോവുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഖുൻഫുദ പ്രവാസി അസോസിയേഷന്‍ ഭാരാവാഹികളായ, ഒമാനക്കുട്ടന്‍, ഫൈസല്‍ ബാബു, മുഹമ്മദ്‌ അലി കുന്നുമ്മല്‍ എന്നിവര്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കാൻ ഇടപെടുന്നുണ്ട്​.   

Tags:    
News Summary - Trivandrum native died in saudi-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.