സൈൻ ജിദ്ദ ചാപ്റ്റർ സംഘടിപ്പിച്ച റമദാൻ പ്രഭാഷണ പരിപാടിയിൽ റാഷിദ് ഗസാലി പ്രഭാഷണം നടത്തുന്നു 

റമദാൻകൊണ്ട് വിജയിച്ചവരിൽ ഉൾപ്പെടാൻ ശ്രമിക്കുക –റാഷിദ്‌ ഗസാലി

ജിദ്ദ: വിശുദ്ധ റമദാനിൽ പരമാവധി പുണ്യ പ്രവർത്തനങ്ങൾ നടത്തി റമദാൻകൊണ്ട് വിജയം നേടിയവരിൽ ഉൾപ്പെടാൻ ശ്രമിക്കണമെന്ന് യുവ പണ്ഡിതനും ​െട്രയിനറും 'സൈൻ' എക്സിക്യൂട്ടിവ് ഡയറക്ടറുമായ റാഷിദ്‌ ഗസാലി ഉദ്ബോധിപ്പിച്ചു. റമദാനിലെ വ്രതം കാരണം സ്വഭാവം നന്നാവുകയും മനസ്സ്​ ശുദ്ധമാവുകയും ചിന്തകൾ നന്നാവുകയും ഒപ്പം ഇടപാടുകൾ നന്നാവുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. 'സൈൻ' ജിദ്ദ ചാപ്റ്റർ സംഘടിപ്പിച്ച 'മഹാമാരിയും കടന്ന്' ഏഴാമത് റമദാൻ പ്രഭാഷണ പരിപാടിയുടെ രണ്ടാം സെഷനിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഏത് പ്രതിസന്ധിയെയും വകഞ്ഞുമാറ്റാൻ കഴിയുന്ന ഏത് സാഹചര്യത്തെയും മറികടക്കാൻ കഴിയുന്ന പ്രപഞ്ച നാഥ‍​െൻറ കാരുണ്യം നമുക്കുമേൽ ഉണ്ടെന്ന ഉറച്ച ബോധ്യം എപ്പോഴും വേണമെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തിൽ പരീക്ഷണം നേരിടുമ്പോൾ നിരാശപ്പെടാതെയും പരാതിപ്പെടാതെയും ക്ഷമ കൈക്കൊണ്ടാൽ അല്ലാഹുവിെൻറ കാരുണ്യം തീർച്ചയായും ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശുദ്ധ റമദാനിലെ വ്രതംകൊണ്ട് ക്ഷമിക്കാനും നന്ദി കാണിക്കാനും കഴിയുന്ന ഒരു മനസ്സിെൻറ ഉടമകളാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് കാരണം പലർക്കും വരുമാനം കുറയുകയും നഷ്്ടം കൂടുകയും ചെയ്തു. ഇത്തരം പരീക്ഷണ ഘട്ടങ്ങളിൽ പരാതി പറയാതെ ക്ഷമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ക്ഷമ ഏറ്റവും വലിയ ധീര‍​െൻറയും ശക്ത‍​െൻറയും അടയാളമാണെന്ന് ഖലീഫ ഉമറിെൻറ ചരിത്രം വിവരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

കോവിഡ് കാലത്ത് പള്ളികളിൽ പ്രവേശനം ഇല്ലെങ്കിലും ഹൃദയങ്ങൾ പള്ളികളുമായി ചേർത്ത് വെക്കണമെന്നും അദ്ദേഹം പറഞ്ഞു. അല്ലാഹുവിെൻറ ഭവനങ്ങളായ പള്ളികൾ പരിവർത്തനത്തിെൻറ കേന്ദ്രങ്ങളാണെന്നും ആരാധനയുടെ പൊരുൾ ഹൃദയത്തിെൻറ വിശുദ്ധിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൂം ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നടന്ന പരിപാടിയിൽ സൈൻ ജിദ്ദ ഡയറക്ടർ ഷാനവാസ്‌ മാസ്​റ്റർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് വലിയ ഖാദി പാണക്കാട് നാസർ അബ്​ദുൽ ഹയ്യ് തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തി. സൈൻ ജിദ്ദ ഡെപ്യൂട്ടി ഡയറക്ടർ അഷ്‌റഫ്‌ പൊന്നാനി സ്വാഗതവും ഹിഫ്‌സു റഹ്മാൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - Try to be one of the winners of Ramadan - Rashid Ghazali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.