റിയാദ്: കേളി കലാസാംസ്കാരിക വേദി 'വസന്തം 2022' ന്റെ ഭാഗമായി വടംവലി മത്സരം സംഘടിപ്പിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, ലത്തീഫ് കൂളിമാട്, ആക്ടിങ് സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ, പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത്, ജോ. സെക്രട്ടറി സുരേഷ് കണ്ണപുരം, ജോഷി പെരിഞ്ഞനം എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. 12 ടീമുകൾ മാറ്റുരച്ച മത്സരത്തിന്റെ ഫൈനലിൽ കനിവ്-ബി ടീമിനെ പരാജയപ്പെടുത്തി കനിവ്-എ ടീം ജേതാക്കളായി. ടൈഗര്‍ റിയാദ്-എ ടീം മൂന്നാം സ്ഥാനം നേടി. നൗഷാദ്, ഷൈജു പച്ച, ഹബീബ്, ജോർജ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. 2020 റൗദയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തെ തുടർന്ന് മരിച്ച കേളി കേന്ദ്രകമ്മിറ്റി അംഗവും റൗദ ഏരിയ സെക്രട്ടറിയുമായിരുന്ന അബ്ദുൽ അസീസിന്റെ ഓർമക്കായി ഏരിയകമ്മിറ്റി ഏർപ്പെടുത്തിയ വിന്നേഴ്സ് ട്രോഫി വിജയികളായ കനിവ്-എ ടീമിനും 2021ൽ ഹൃദയാഘാതം മൂലം മരിച്ച അൽഖർജ് ഏരിയയിലെ രക്ഷാധികാരി സമിതി അംഗം സി.കെ. രാജുവിന്റെ ഓർമക്കായി ഏരിയകമ്മിറ്റി ഏർപ്പെടുത്തിയ റണ്ണേഴ്സ് ട്രോഫി കനിവ്-ബി ടീമിനും സമ്മാനിച്ചു. പ്രൈസ് മണികൾക്ക് പുറമെ മൂന്ന് മുട്ടനാടുകളെയും സമ്മാനമായി നൽകി.
സമാപന ചടങ്ങിൽ കേളി സെക്രട്ടേറിയറ്റ് അംഗം ഷമീര്‍ കുന്നുമ്മല്‍ ആമുഖ പ്രഭാഷണം നടത്തി. പ്രസിഡന്റ് ചന്ദ്രന് തെരുവത്ത് അധ്യക്ഷത വഹിച്ചു. ലത്തീഫ് കൂളിമാട് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ കെ.പി.എം. സാദിഖ്, ടി.ആര്. സുബ്രഹ്മണ്യന്, ഷമീര്‍ ആലുവ, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, റിയാദ് വടംവലി അസോസിയേഷന് സെക്രട്ടറി ഫൈസല്‍ ബാബു എന്നിവർ സംസാരിച്ചു. സുരേഷ് കണ്ണപുരം സ്വാഗതവും സെബിൻ ഇഖ്ബാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.