റിയാദ്​ അന്താരാഷ്​ട്ര പുസ്​തകമേളയിൽ അതിഥി രാജ്യം തുനീഷ്യ

ജിദ്ദ: ഈ വർഷത്തെ റിയാദ്​ അന്താരാഷ്​ട്ര പുസ്​തമേളയിലെ അതിഥി രാജ്യമായി തുനീഷ്യയെ തെരഞ്ഞെടുത്തു. സൗദി സാംസ്​കാരിക മന്ത്രാലയമാണ്​ ഇക്കാര്യം അറിയിച്ചത്​. സാഹിത്യ, പ്രസിദ്ധീകരണ, വിവർത്തന അതോറിറ്റിയുടെ മേൽനോട്ടത്തിൽ റിയാദ് ഫ്രണ്ടിൽ സെപ്​റ്റംബർ 29 മുതൽ ഒക്ടോബർ എട്ട്​ വരെയാണ്​ പുസ്​തകമേള. സൗദി അറേബ്യയും തുനീഷ്യയും തമ്മിൽ നിലനിൽക്കുന്ന സാഹോദര്യ ബന്ധങ്ങളുടെ പശ്ചാത്തലത്തിലും സാംസ്കാരിക മേഖലയിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും സംയുക്ത ശ്രമങ്ങളുടെയും ചട്ടക്കൂടിലാണ് തുനീഷ്യയെ പുസ്​തകമേളയിലെ അതിഥി രാജ്യമായി തെരഞ്ഞെടുത്തിരിക്കുന്നത്​.

അറബ് പുസ്തകമേളകളിൽ പ്രമുഖ സ്ഥാനം നേടിയ പ്രദർശനമാണ്​ റിയാദ്​ അന്താരാഷ്​​ട്ര പുസ്​തകമേള. വായനക്കാരെയും സാഹിത്യ, പ്രസിദ്ധീകരണ, വിവർത്തന, നിർമാതാക്കളെയും ഒരുമിച്ച് കൊണ്ടുവരുന്ന ഒരു സാംസ്കാരിക ജാലകവും കൂടിയാണിത്​. സാംസ്കാരിക പരിപാടികൾ, ഡയലോഗ് പ്ലാറ്റ്‌ഫോമുകൾ, സംവേദനാത്മക പ്രഭാഷണങ്ങൾ, വിവിധ സാംസ്കാരിക-കലാ മേഖലകൾ ഉൾക്കൊള്ളുന്ന വർക്ഷോപ്പുകൾ എന്നിവയും മേളയുടെ പ്രത്യേകളിലുൾപ്പെടുന്നു. 



 


സാഹിത്യ, പ്രസിദ്ധീകരണ, വിവർത്തന അതോറിറ്റി നടപ്പാക്കുന്ന 'പുസ്​തകമേള' സംരംഭത്തി​െൻറ ഭാഗമാണ്. പുസ്തകമേളകളുടെ മേൽനോട്ടവും നടത്തിപ്പും അതോറിറ്റിക്ക് കൈമാറിയതിന് ശേഷമുള്ള അന്താരാഷ്ട്ര മേളയുടെ രണ്ടാമത്തെ സെഷനാണ് നടക്കാൻ പോകുന്നത്​. കഴിഞ്ഞ സെഷനിൽ 28 രാജ്യങ്ങളിൽ നിന്നുള്ള 1000 ലധികം പ്രസാധക സ്ഥാപനങ്ങളുടെ പങ്കാളിത്തത്തിന് റിയാദ്​ അന്താരാഷ്​ട്ര പുസ്​തമേള സാക്ഷ്യം വഹിച്ചിട്ടുണ്ട്​.

Tags:    
News Summary - Tunisia is the guest country at the Riyadh International Book Fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.