റിയാദ്: റിയാദിലെയും പരിസരപ്രദേശത്തുമുള്ള തുവ്വൂർ പ്രവാസികളുടെ കൂട്ടായ്മയായ തുവ്വൂർ ഏരിയ വെൽഫെയർ അസോസിയേഷൻ (തവ) അംഗങ്ങൾക്കുവേണ്ടി ബത്ഹ അപ്പോളോ ഡിമോറ ഹോട്ടലിൽ ഇഫ്താർ സംഗമം നടത്തി. സിദ്ദീഖ് തുവ്വൂർ ഉദ്ഘാടനം നിർവഹിച്ചു. റിയാദിലുള്ള തുവ്വൂർ നിവാസികൾ കുടുംബത്തോടൊപ്പം പരിപാടിയിൽ പങ്കെടുത്ത് സൗഹൃദം പുതുക്കിയത് പലർക്കും പുതിയ അനുഭവമായി. ഇത്തരം കൂടിക്കാഴ്ചകൾ മാനസികമായ പിരിമുറുക്കം ഒഴിവാക്കുമെന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ദുബൈ ഗോൾഡൻ വിസയുള്ള ബിസിനസ് സംരംഭകൻ സമീർ പറവട്ടിക്ക് ബിസിനസ് എക്സലൻസി അവാർഡും സിദ്ദീഖ് തുവ്വൂരിന് ജീവകാരുണ്യപ്രവർത്തനത്തിനുള്ള അവാർഡും സംഗമത്തിൽ സമ്മാനിച്ചു. അംഗങ്ങൾക്കിടയിൽ നിന്ന് മരിച്ചവരെക്കുറിച്ചുള്ള ഓർമപുതുക്കലിനും യോഗം സാക്ഷിയായി. അംഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി പല പദ്ധതികളും ആവിഷ്കരിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു. വൈസ് പ്രസിഡൻറ് ജംഷാദ് തുവ്വൂർ അധ്യക്ഷത വഹിച്ചു. സിയാദ്, അബുട്ടി, സജീർ തുവ്വൂർ എന്നിവർ സംസാരിച്ചു. കെ.ആർ. ഷാജഹാൻ സ്വാഗതവും ഷാഫി തുവ്വൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.