അൽ ഉല:അൽ ഉല ഗവർണറേറ്റ് റോയൽ കമ്മീഷനിലെ പ്രിൻസ് സഊദ് അൽ ഫൈസൽ വന്യജീവി ഗവേഷണ കേന്ദ്രത്തിൽ രണ്ട് അറേബ്യൻ പുള്ളിപ്പുലികൾ പിറന്നു. രണ്ട് പെൺകുഞ്ഞുങ്ങളാണ് ജനിച്ചതെന്ന് കേന്ദ്രം വിശദീകരിച്ചു. അറേബ്യൻ പുള്ളിപ്പുലികളുടെ എണ്ണം വർധിപ്പിക്കാനും അവയെ കാട്ടിൽ പുനരധിവസിപ്പിക്കാനും ശ്രമിക്കുന്ന സ്ഥാപനമാണ് അൽ ഉലയിലെ പ്രിൻസ് സഊദ് അൽ ഫൈസൽ വന്യജീവി ഗവേഷണ കേന്ദ്രം.
ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുക, അറേബ്യൻ പുള്ളിപ്പുലിയെ വംശനാശത്തിൽ നിന്ന് സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള അതോറിറ്റിയുടെ ശ്രമങ്ങളെ സ്ഥിരീകരിക്കുന്നതാണ് പുള്ളിപ്പുലികളുടെ ജനനം. മുൻ വർഷങ്ങളിൽ സ്വാഭാവിക ആവാസ വ്യവസ്ഥകൾ നഷ്ടപ്പെട്ടതിന്റെയും വേട്ടയാടലിന്റെയും ഫലമായി അറേബ്യൻ പുള്ളിപ്പുലികൾ ലോകത്തിലെ ഏറ്റവും വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ലോകത്താകെ ഈ തരത്തിൽ പെട്ട പുലികൾ ആകെ 200 എണ്ണം മാത്രമേ ഉള്ളൂവെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.