മസ്ജിദുൽ ഹറാമിൽ കുട്ടികൾക്ക് ആതിഥ്യമരുളാനുള്ള കേന്ദ്രങ്ങളിലൊന്ന്
മക്ക: മസ്ജിദുൽ ഹറാമിൽ കുട്ടികൾക്ക് ആതിഥ്യമരുളാൻ രണ്ട് കേന്ദ്രങ്ങൾ. മൂന്നാം സൗദി വിപുലീകരണ ഭാഗത്ത് അൽ ഹറം അടിയന്തര ആശുപത്രിക്കടുത്താണ് കുട്ടികൾക്കായുള്ള കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ഇരുഹറം ജനറൽ അതോറിറ്റിയും വിവിധ സർക്കാർ ഏജൻസികളും സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്. പ്രതിദിനം 1500 കുട്ടികളെ ഈ കേന്ദ്രങ്ങളിൽ പാർപ്പിക്കാനാകുമെന്ന് അതോറിറ്റി പറഞ്ഞു. 10 വയസ്സ് വരെയുള്ള പെൺകുട്ടികളെയും എട്ട് വയസ്സ് വരെയുള്ള ആൺകുട്ടികളെയുമാണ് താമസിപ്പിക്കുന്നത്. ഇവരെ പരിചരിക്കാൻ കേന്ദ്രങ്ങളിൽ പരിശീലനം നേടിയ വിദഗ്ധരായ ടീമുകളുണ്ട്. ഭക്ഷണം, ഡൈനിങ് ഹാൾ, വിഷ്വൽ ഷോകൾ കാണാനുള്ള സ്ഥലം, ഉറങ്ങാൻ പ്രത്യേക മുറികൾ തുടങ്ങിയ സൗകര്യങ്ങളോട് കൂടിയതാണ് കേന്ദ്രങ്ങളെന്നും അതോറിറ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.