ത്വാഇഫ്: വാദി സാബ് അണക്കെട്ടിൽ മുങ്ങിമരിച്ച രണ്ട് പേരുടെ മൃതദേഹങ്ങൾ ശനിയാഴ്ച വൈകിട്ട് സിവിൽ ഡിഫൻസ് കണ്ടെടുത്തു. മക്ക മേഖലയിലെ സിവിൽ ഡിഫൻസ് മാധ്യമ വക്താവ് മുഹമ്മദ് ബിൻ ഉസ്മാൻ അൽഖർനിയെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്.
അണക്കെട്ടിെൻറ ആഴമേറിയ ഭാഗത്ത് നിന്നാണ് മുങ്ങൽ വിദഗ്ധർ മൃതദേഹങ്ങൾ പുറത്തെടുത്തത്. സൗദി പൗരനും യമൻ സ്വദേശിയായ കുട്ടിയുമാണ് മുങ്ങി മരിച്ചത്. അണക്കെട്ടിനരികിൽ ഇവരുടെ വസ്ത്രങ്ങൾ കണ്ടെത്തിയത് മൃതദേഹം തിരയുന്നതിൽ രക്ഷാപ്രവർത്തകർക്ക് ഏറെ സഹായകമായി.
റെഡ് ക്രസൻറ്, പൊലീസ്, സെക്യൂരിറ്റി പട്രോളിങ് ടീമുകൾ സംയുക്തമായാണ് തെരച്ചിലിന് നേതൃത്വം നൽകിയത്. അപകട വിവരം അറിഞ്ഞയുടൻ സംഭവസ്ഥലത്തേക്ക് രക്ഷപ്രവർത്തന സംഘം പുറപ്പെട്ടു. മുങ്ങൽ വിദഗ്ധർ ബോട്ട് ഉപയോഗിച്ച് ഡാമിൽ തെരച്ചിൽ നടത്തുകയും മൃതദേഹങ്ങൾ കണ്ടെടുക്കുകയുമായിരുന്നു. അപകട കാരണമറിയാൻ വിദഗ്ധ സംഘം അന്വേഷണമാരംഭിച്ചതായി സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.