റിയാദ്: സൗദി കെമിക്കൽ കമ്പനിയുടെ റിയാദിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. അത്ശാനയിലെ ഫാക്ടറിയിൽ പ്രൊഡക്ഷൻ ലൈനിലെ റിയാക്ടറിലാണ് അപകടം സംഭവിച്ചെതന്ന് കമ്പനി അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച പുലർച്ചെ 2.30നായിരുന്നു സംഭവം. രണ്ട് പേർ തൽക്ഷണം മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. നാശനഷ്ടങ്ങളുടെ പ്രാഥമിക വിലയിരുത്തലുകൾ നടത്തി. ഒരു കോടി റിയാലിെൻറ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നതെന്ന് കെമിക്കൽ കമ്പനിയെ ഉദ്ധരിച്ച് ‘സൗദി തദാവുൽ’ റിപ്പോർട്ട് ചെയ്തു.
ബന്ധപ്പെട്ട സുരക്ഷാ വകുപ്പുകൾ ഇടപെട്ടിട്ടുണ്ട്. അന്വേഷണം ആരംഭിച്ചു. കേടുപാടുകൾ തീർക്കാനും പ്രവർത്തനം പുനഃസ്ഥാപിക്കാനുമുള്ള നീക്കം നടന്നുകൊണ്ടിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കമ്പനി പറഞ്ഞു. മരിച്ചവരും പരിക്കേറ്റവരും ഏത് രാജ്യക്കാരാണെന്ന വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.