ജുബൈൽ: 485 മില്യൺ ഡോളർ ചെലവിൽ രണ്ടു പുതിയ പ്ലാസ്റ്റിക് പ്ലാൻറുകൾ ജുബൈലിൽ നിർമിക്കാനുള്ള കരാറിന് അഡ്വാൻസ്ഡ് പെട്രോകെമിക്കൽ അംഗീകാരം നൽകി.
ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിൽ 8,00,000 ടണ്ണിലധികം പോളിപ്രൊഫൈലിൻ ഉൽപാദിപ്പിക്കാൻ ശേഷിയുള്ള പ്ലാൻറുകളാണ് സ്ഥാപിക്കുക. പദ്ധതി 37 മാസംകൊണ്ട് പൂർത്തിയാക്കാനാണ് പരിപാടി.
പ്ലാൻറുകൾ നിർമിക്കുന്നതിന് എൻജിനീയറിങ്, സംഭരണം, നിർമാണം എന്നിവയുടെ കരാറുകൾ ടെക്നിമോണ്ടുമായി കഴിഞ്ഞ ദിവസം ഒപ്പുെവച്ചു.
പകർച്ചവ്യാധി സമയത്ത് ഓൺലൈൻ ഷോപ്പിങ് വർധിച്ചതിനെ തുടർന്ന് പാക്കേജിങ് മേഖലയിൽനിന്നുള്ള ആഗോള പോളിപ്രൊഫൈലിൻ ഉപഭോഗം കുതിച്ചുയർന്നിരിക്കുകയാണ്. ഭാരം കുറഞ്ഞ ഇലക്ട്രിക് വാഹനങ്ങളിൽ ലോഹഭാഗങ്ങൾ മാറ്റിസ്ഥാപിക്കുന്നതിനാൽ പ്ലാസ്റ്റിക് ആവശ്യം വാഹന മേഖലയിലും വർധിച്ചുകൊണ്ടിരിക്കുകയാണ്.
ഈ ആവശ്യങ്ങൾ മുന്നിൽ കണ്ടാണ് അഡ്വാൻസ്ഡ് പെട്രോകെമിക്കൽ പുതിയ പദ്ധതി ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.