ജിദ്ദ: പ്രമുഖ കാർഗോ ഗ്രൂപ്പായ പീജിയോൺ കാർഗോ ജിദ്ദയിൽ പുതിയ രണ്ട് ഷോറൂമുകൾ തുറന്നു. ശറഫിയ്യ സംസം ബൂഫിയക്ക് സമീപവും അക്ബർ ട്രാവൽസിന് സമീപമുള്ള നാഫ്റ്റ് പെട്രോൾ പമ്പിന് പിറകുവശത്തുമായാണ് ഷോപ്പുകൾ ഉദ്ഘാടനം ചെയ്തത്. സ്പോൺസർ അലി അൽകെയ്ഫ് ഇരു ഷോറൂമുകളുടേയും ഉദ്ഘാടനം നിർവഹിച്ചു. മാനേജർമാരായ സലീം വാവാട്, മൻസൂർ, ജംഷി തുടങ്ങിയവരോടൊപ്പം ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് 7.45 റിയാലിന് നാട്ടിലേക്ക് കാർഗോ അയക്കാനുള്ള സൗകര്യം ലഭ്യമാണെന്നും കൂടുതൽ വിവരങ്ങൾക്ക് 0548232863, 0506067128 എന്നീ നമ്പറുകളിൽ ബന്ധെപ്പടാമെന്നും മാനേജ്മെൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.