ജിദ്ദ: സൗദിയിലെ വിമാനത്താവളങ്ങളും വിമാനങ്ങളും അണുമുക്തമാക്കാൻ ഉന്നത സാേങ്കതിക സംവിധാനം. അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് അണുനാശം വരുത്തുന്നതിനുള്ള സാേങ്കതികസംവിധാനം വികസിപ്പിച്ച് നടപ്പാക്കാൻ സൗദി ഗ്രൗണ്ട് സർവിസ് കമ്പനി (എസ്.ജി.എസ്) ബന്ധപ്പെട്ടവരുമായി ധാരണപത്രത്തിൽ ഒപ്പുവെച്ചു.
രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളിലും ഇൗ സംവിധാനം ഉപയോഗിക്കും. ആദ്യമായാണ് ഇത്തരത്തിലൊരു സംവിധാനത്തിനായി ധാരണപത്രം ഒപ്പുവെക്കുന്നത്. യാത്രക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വൈറസ് വ്യാപനം തടയുന്നതിനും വിമാനങ്ങൾ അൾട്രാവയലറ്റ് രശ്മികളുപയോഗിച്ച് അണുമുക്തമാക്കും.
ഇതിനുവേണ്ട അണുനാശിനി യൂനിറ്റുകൾ നിർമിക്കും. സൗദിയിലെ 28ഒാളം വിമാനത്താവളങ്ങളിൽ ഇൗ സംവിധാനം ഏർപ്പെടുത്തും.നൂറിലധികം അന്തർദേശീയ-ദേശീയ വിമാന കമ്പനികൾക്ക് ഇൗ സംവിധാനം ഉപയോഗപ്പെടുത്താനാവും. കോവിഡിനെ തുടർന്ന് നിർത്തിവെച്ച വ്യോമഗതാഗതം ഭാഗികമായോ പൂർണമായോ പുനരാരംഭിക്കുേമ്പാൾ രോഗപ്രതിരോധത്തിന് ഉന്നത നിലവാരമുള്ള നൂതന സാേങ്കതിക സംവിധാനങ്ങളും ശ്രമങ്ങളും ആവശ്യമാണെന്ന് എസ്.ജി.എസ് കമ്പനി സി.ഇ.ഒ കാപ്റ്റൻ ഫഹദ് ബിൻ ഹംസ അൽസിന്ദി പറഞ്ഞു.
ആരോഗ്യ മന്ത്രാലയവും ദേശീയ രോഗപ്രതിരോധ നിയന്ത്രണ കേന്ദ്രവും നിശ്ചയിച്ച നിബന്ധനകൾക്ക് അനുസൃതമയാണ് പ്രവർത്തിക്കുക. യാത്രക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനാണ് സൗദി വിമാനത്താവളങ്ങളിലും വിമാനങ്ങളിലും ഉന്നത നിലവാരത്തിലുള്ള സാേങ്കതിക വിദ്യ ഉപയോഗിക്കുന്നത്. വിഷൻ 2030െൻറ ഭാഗമാണ് ഇൗ നടപടി. പുതിയ അണുനശീകരണ യൂനിറ്റ് പ്രവർത്തിപ്പിക്കൽ വളരെ എളുപ്പമാണ്. ഉയർന്ന നിലവാരമുള്ളതും വിശ്വസനീയമായതുമായ ഉൽപന്ന ഘടകങ്ങൾ ഉപയോഗിച്ചാണ് ഇതു പ്രവർത്തിപ്പിക്കുക.
വിശാലമായ സ്ഥലങ്ങൾ ഫലപ്രദമായ രീതിയിയും വേഗത്തിലും അണുമുക്തമാക്കാൻ കഴിയുന്ന സംവിധാനങ്ങളോട് കൂടിയതാണിത്. കരുത്തുറ്റ പവർ സിസ്റ്റത്തിൽ പ്രവർത്തിക്കുന്നതിനാൽ കുറഞ്ഞ സമയത്തിനുള്ളിൽ വിമാനത്താവളവും വിമാനങ്ങളും അണുമുക്തമാക്കാൻ സാധിക്കും. ചെറിയവിമാനങ്ങൾക്ക് ഏഴ് മിനിറ്റും വലിയ വിമാനങ്ങൾക്ക് 15 മിനിറ്റും മതിയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.