യാംബു: രാജ്യത്തെ ശൈത്യകാല ഉല്ലാസത്തിനായി ബീച്ചുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഒരുങ്ങി. ചെങ്കടൽ തീരത്തെ ബീച്ചുകളെല്ലാം വസന്തകാലത്തെ ഉല്ലാസത്തിന് വിരുന്നൊരുക്കി സന്ദർശകരെ കാത്തിരിക്കയാണ്. മനോഹരമായ ഉല്ലാസ കേന്ദ്രങ്ങളിലൊന്നാണ് ഉംലജ് ബീച്ച്. സൗദിയിലെ 'മാലദ്വീപ്' എന്ന് സഞ്ചാരികൾ വിശേഷിപ്പിക്കുന്ന വൃത്തിയും പ്രകൃതി ഭംഗിയും ഒത്തുചേർന്ന ഇവിടെ സഞ്ചാരികൾ ഏറെ ഇഷ്ടപ്പെടുന്നു. വെളുത്ത മണൽ പ്രദേശം, നീലിമയാർന്ന ജലം, അപൂർവയിനം സമുദ്ര ജീവികളും പവിഴപ്പുറ്റുകളും ഇവിടത്തെ പ്രത്രേകതയാണ്. ഉംലജ് നഗരത്തിെൻറ പരമ്പരാഗത കരകൗശല വസ്തുക്കളുടെ മനോഹരിയാണ് ഇൗ നഗരിയുടെ രൂപഭംഗി.
ഉംലജ് കടലോരത്തെ ബീച്ചുകളിൽ വിശ്രമ കൂടാരങ്ങളും നടപ്പാതകളും ക്യാമ്പിങ് ഇടങ്ങളും കുട്ടികൾക്ക് ഉല്ലസിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. കടൽതീരത്ത് വിശാല വാഹന പാർക്കിങ് സംവിധാനവുമുണ്ട്.
ഉംലജ് ഉൾപ്പെടുന്ന പടിഞ്ഞാറൻ ചെങ്കടൽ തീരത്ത് വികസന പദ്ധതി പൂർത്തിയാവുന്നതോടെ ലോകത്ത് ഏറ്റവും സമഗ്രമായ കടലോര, പൈതൃക പദ്ധതിയാകുമിത്. 2022ൽ 'ചെങ്കടൽ പദ്ധതി' യുടെ ആദ്യഘട്ടം പൂർത്തിയാകുന്നതോടെ വിദേശ സഞ്ചാരികളുടെ വരവ് ഈ പ്രദേശത്തേക്ക് വർധിക്കും. ഇപ്പോൾ തന്നെ രാജ്യെത്ത പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയിൽ ഉംലജ് ഇടംപിടിച്ചു.
ഉംലജിെൻറ പ്രൗഢികൊണ്ടാവാം അവധിക്കാലം ചെലവഴിക്കാൻ സ്വദേശികളും വിദേശികളുമടക്കം ധാരാളംപേർ കുടുംബവുമായി എത്തുന്നത്. തീരത്തെ മൃദുലവും വെണ്മയാർന്നതുമായ മണൽപ്പരപ്പും കല്ലുകൾ പാകിയ നടപ്പാതകളും ഏറെ ആകർഷണീയമാണ്.സ്കൂബ ഡൈവിങ്ങിന് പ്രത്യേക സംവിധാനവുമുണ്ട്. ഉംലജിലെ ഫിഷിങ് ഹാർബറുകളിൽ സജീവമായി നടക്കുന്ന മത്സ്യബന്ധനവും സന്ദർശകരെ ഹഠാദാകർഷിക്കുന്നു.
കടലിലെ ആഴംകുറഞ്ഞ ഇടങ്ങളിൽ സുരക്ഷിത നീന്തലിന് സൗകര്യവുമുണ്ട്. ഉംലജിൽ വർഷം മുഴുവൻ മിതമായ കാലാവസ്ഥയാണ്. ശീതകാലത്ത് ഇവിടത്തെ താപനില 20 ഡിഗ്രി സെൽഷ്യസ് മുതൽ 24 ഡിഗ്രി സെൽഷ്യസ് വരെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.