ജിദ്ദ: മക്കയിലെത്തി ഉംറ നിർവഹിക്കാൻ ഇനി അനുമതി ഹജ്ജ് തീർഥാടകർക്ക് മാത്രം. വെള്ളിയാഴ്ച (ജൂൺ 24, ദുൽഖഅദ് 25) മുതൽ ജൂലൈ 19 (ദുൽഹജ്ജ് 20, ചൊവ്വാഴ്ച) വരെയാണ് മറ്റുള്ളവരുടെ ഉംറ വിലക്ക്. ഹജ്ജ് തീർഥാടകർ അല്ലാത്തവർക്ക് ഉംറ അനുമതി പത്രം നൽകുന്നത് നിർത്തലാക്കിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
ജൂലൈ 20 മുതൽ ഹജ്ജ് തീർഥാടകർ അല്ലാത്തവർക്ക് 'ഇഅ്തമൻനാ' ആപ്പ് വഴി വീണ്ടും ഉംറ അനുമതി പത്രത്തിനായി ബുക്ക് ചെയ്യാനാകും. ഹജ്ജ് തീർഥാടകർക്ക് ഉംറ നടപടികൾ എളുപ്പമാക്കാനും ഹറമിലെ തിരക്കൊഴിവാക്കാനുമാണ് തീരുമാനമെന്നും ഹജ്ജ് ഉംറ മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.