ജിദ്ദ: സൗദിയിലെ മുഴുവൻ അതിർത്തി കവാടങ്ങളും എയർപോർട്ടുകളും തുറമുഖങ്ങളും ഉംറ തീർഥാടകരെ സ്വീകരിക്കാൻ സജ്ജമായതായി പാസ്പോർട്ട് ഡയറക്ട്രേറ്റ് (ജവാസത്) അറിയിച്ചു. തീർഥാടകരുടെ വരവും മടക്കവും സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.
കര, കടൽ, വ്യോമ കവാടങ്ങളിലെ എല്ലാ എമിഗ്രേഷൻ പോയൻറുകളിലും ആവശ്യമായ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ആധുനിക സാങ്കേതിക ഉപകരണങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്. തിരിച്ചുപോകുന്നതുവരെ നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിച്ച് ഉംറ നിർവഹിക്കണമെന്ന് ജവാസത് തീർഥാടകരോട് ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.