ജിദ്ദ: ഉംറ തീർഥാടനം മൂന്നാംഘട്ടത്തിൽ തീർഥാടകരെയും നമസ്കരിക്കാനെത്തുന്നവരെയും സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഇരുഹറം കാര്യാലയ വക്താവ് ഹാനി ഹുസ്നി ഹൈദർ പറഞ്ഞു.ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽ സുദൈസിെൻറ നിരന്തര നിരീക്ഷണത്തിെൻറ അടിസ്ഥാനത്തിൽ കർശനമായ ആരോഗ്യ മുൻകരുതൽ നടപടികളാണ് ഏർപ്പെടുത്തിയത്. ഞായറാഴ്ച മുതൽ ദിവസം 20,000 തീർഥാടകരെയും നമസ്കരിക്കാനെത്തുന്ന 60,000 പേരെയും ഹറമിൽ പ്രവേശിപ്പിക്കും.
തീർഥാടകർക്ക് സുഗമവും സമാധാനപരവുമായി ഉംറ നിർവഹിക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ഇരുഹറം കാര്യാലയ ജോലിക്കാരും രംഗത്തുണ്ടാകും. 600 ഇലക്ട്രിക് വാഹനങ്ങളും 5,000 സാധാരണ വണ്ടികളും ഒരുക്കിയിട്ടുണ്ട്. 120 ജീവനക്കാരെ ഉന്തുവണ്ടി പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനു നിശ്ചയിച്ചിട്ടുണ്ട്. ഉപയോഗിക്കുന്നതിന് മുമ്പും ശേഷവും നിരന്തരം അവ അണുമുക്തമാക്കും. മസ്ജിദുൽ ഹറാമിനകത്തും പുറത്ത് മുറ്റങ്ങളിലും ശൗചാലയങ്ങളിലും അണുമുക്തമാക്കാൻ ജീവനക്കാരുടെ 33 സംഘങ്ങളെ ഒരുക്കിയിട്ടുണ്ട്. പരിസ്ഥിതിക്ക് അനുയോജ്യമായ 2,500ലധികം ലിറ്റർ സ്െറ്ററിലൈസറുകൾ അണുമുക്തമാക്കാൻ ഉപയോഗിക്കും.
ഒാേട്ടാമാറ്റിക് സംവിധാനത്തിൽ 300 നൂതന ഹാൻഡ് വാഷിങ് ഉപകരണങ്ങൾ ഹറമിെൻറ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ദിവസവും 1,000 ത്തിലധികം ലിറ്റർ സ്റ്റെറിലൈസറുകൾ ഇതിനായും ഉപയോഗിക്കും. മൂന്നാംഘട്ടത്തിൽ ഉംറ തീർഥാടകരുടെ പോക്കുവരവുകൾ വ്യവസ്ഥാപിതമാക്കലും ആരോഗ്യ മുൻകരുതൽ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തലും നമസ്കാരവേളയിൽ സാമൂഹിക അകലം പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കലും തുടരുമെന്നും വക്താവ് പറഞ്ഞു.
ഹറം മുറ്റം, വികസന ഭാഗം, മത്വാഫ്, മത്വാഫിലേക്ക് എത്തുന്ന വഴികൾ എന്നിവിടങ്ങളിൽ തീർഥാടകരുടെ പോക്കുവരവുകൾ നിരീക്ഷിക്കും.ഹറമിലേക്കുള്ള വരവും തിരിച്ചുപോക്കും തടസ്സപ്പെടാതിരിക്കാനും തിരക്കൊഴിവാക്കാനും സുരക്ഷ, ആരോഗ്യവിഭാഗവുമായി സഹകരിച്ചു പ്രവർത്തിക്കും. മാസ്ക് ധരിക്കുക, കൈകൾ അണുമുക്തമാക്കുക, സാമൂഹിക അകലം പാലിക്കുക, നമസ്കാര വിരിപ്പുകൾ കൊണ്ടുവരുക, കുട്ടികളെ കൂടെ കൊണ്ടുവരാതിരിക്കുക തുടങ്ങിയ നിർദേശങ്ങളും മുൻകരുതൽ നടപടികളും മുഴുവനാളുകളും പാലിക്കണമെന്നും ഇരുഹറം കാര്യാലയം ആവശ്യപ്പെട്ടു.
തീർഥാടകരെ സേവിക്കാൻ 'മക്ക അതിഥി'സൊസൈറ്റി രൂപവത്കരിക്കാം
ജിദ്ദ: ഹജ്ജ്, ഉംറ തീർഥാടകർക്ക് സേവനങ്ങൾ ഒരുക്കാൻ 'മക്ക അതിഥി'(ളുയൂഫ് മക്ക) സൊസൈറ്റി സ്ഥാപിക്കാൻ അപേക്ഷ ക്ഷണിച്ചു. സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അൽരാജിഹിയാണ് ഉത്തരവിറക്കിയത്.
രാജ്യത്തിെൻറ നിയമങ്ങൾക്ക് അനുസൃതമായി ഹജ്ജ്, ഉംറ തീർഥാടകർക്ക് സേവനം നൽകുക, പ്രവേശ കവാടങ്ങളിൽ തീർഥാടകരെ സ്വീകരിക്കുകയും യാത്രയയക്കുകയും ചെയ്യുക, ഹജ്ജ്-ഉംറ മന്ത്രാലയവും മറ്റുമായി ബന്ധപ്പെട്ട സേവനങ്ങളിൽ പങ്കാളിയാകുക തുടങ്ങിയവയാണ് സൊസൈറ്റികൾ ചെയ്യേണ്ടത്.
തീർഥാടകർക്ക് സേവനം ചെയ്യുന്നതിന് യുവാക്കളെ പ്രോത്സാഹിപ്പിക്കുക, സേവന സന്നദ്ധത വളർത്തുക, അവബോധമുണ്ടാക്കാൻ ബോധവത്കരണ കാമ്പയിനുകൾ സംഘടിപ്പിക്കുക എന്നിവയാണ് ഇതിന് പിന്നിലെ ഉദ്ദേശ്യം. രാജ്യത്ത് സ്വകാര്യ സേവന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വിവിധ മേഖലകളിലെ വികസന പദ്ധതികൾക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനും ലക്ഷ്യമിടുന്ന മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിെൻറ പ്രവർത്തന പദ്ധതിയുടെ ഭാഗമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.