മക്കയിലേക്ക് വാഹനഗതാഗതത്തിന് കർശനനിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ

അനുമതിയില്ലാത്ത വാഹനങ്ങൾ തടയും

ജിദ്ദ: മക്കയിലെ പുണ്യസ്ഥലങ്ങളിലേക്ക് അനുമതിയില്ലാത്ത വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാൻ തുടങ്ങി. കഴിഞ്ഞ ദിവസം മുതലാണ് മതിയായ രേഖകളില്ലാത്ത വാഹനങ്ങൾ പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നത് തടയാൻ ട്രാഫിക് ഉദ്യോഗസ്ഥർ ആരംഭിച്ചതെന്ന് പൊതുസുരക്ഷ വക്താവ് ജനറൽ സാമി ബിൻ മുഹമ്മദ് അൽശുവൈരിഖ് പറഞ്ഞു. നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടിയുണ്ടാകും. തീർഥാടകരെ കൊണ്ടുപോകുന്ന അനുമതിപത്രമുള്ള വാഹനങ്ങളും പ്രവേശിക്കാൻ അനുമതിപത്രം ലഭിച്ച സൂപ്പർവൈസർമാരുടെയും ജീവനക്കാരുടെയും വാഹനങ്ങളും തീരുമാനത്തിൽ ഒഴിവാക്കിയതായി പൊതുസുരക്ഷ വക്താവ് പറഞ്ഞു.

Tags:    
News Summary - Unauthorized vehicles will be stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.