റിയാദ്: തൊഴിലാളികളെ ഉഷ്ണ തരംഗത്തിൽനിന്ന് സംരക്ഷിക്കാൻ തൊഴിലുടമകൾ നടപടി കൈക്കൊള്ളണമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നിർദേശിച്ചു. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നിരിക്കുകയാണ്. ചൂടിൽനിന്ന് സംരക്ഷണം നൽകുന്നതിനാവശ്യമായ പ്രതിരോധ മാർഗങ്ങളും നിയന്ത്രണങ്ങളും സ്ഥാപനങ്ങൾ സ്വീകരിക്കണം.
മന്ത്രാലയത്തിന്റെ മുൻഗണന തൊഴിലാളികളുടെ സുരക്ഷയാണെന്ന് മന്ത്രാലയ വക്താവ് മുഹമ്മദ് അൽറിസ്കി ‘എക്സി’ൽ ഷെയർ ചെയ്ത പോസ്റ്റിൽ പറഞ്ഞു. ജൂൺ 15 മുതൽ ഉച്ചക്ക് 12 മുതൽ വൈകീട്ട് മൂന്നുവരെ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. സെപ്റ്റംബർ 15 വരെയാണ് വിലക്ക്. തൊഴിലാളികളുടെയും ജീവനക്കാരുടെയും സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ നിരോധനം. തീരുമാനം മുഴുവൻ സ്ഥാപനങ്ങൾ പാലിക്കണമെന്നും നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടികളുണ്ടാകുമെന്നും മന്ത്രാലയം നേരത്തേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.