യു​നെ​സ്‌​കോ​യു​ടെ ജു​ബൈ​ൽ റീ​ജ​ന​ൽ സെൻറ​ർ ഓ​ഫ് ക്വാ​ളി​റ്റി ആ​ൻ​ഡ് എ​ക്സ​ല​ൻ​സ് പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ ച​ട​ങ്ങി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി യൂ​സ​ഫ് അ​ൽ-​ബെ​ൻ​യാ​​ൻ

യു​നെ​സ്‌​കോ​യു​ടെ ജു​ബൈ​ൽ റീ​ജ​ന​ൽ സെ​ന്‍റ​ർ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷം

ജു​ബൈ​ൽ: യു​നെ​സ്‌​കോ​യു​ടെ ജു​ബൈ​ൽ റീ​ജ​ന​ൽ സെ​ന്‍റ​ർ ഓ​ഫ് ക്വാ​ളി​റ്റി ആ​ൻ​ഡ് എ​ക്സ​ല​ൻ​സ് പ​ത്താം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. റീ​ജ​ന​ൽ സെൻറ​റി​ന്‍റെ പു​തി​യ ഐ​ഡ​ന്‍റി​റ്റി ലോ​ഞ്ചി​ങ്ങും ന​ട​ന്നു.

വി​ദ്യാ​ഭ്യാ​സ മ​ന്ത്രി യൂ​സ​ഫ് അ​ൽ-​ബെ​ൻ​യാ​​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജു​ബൈ​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി​യി​ലെ മ​റൈ​ൻ ക്ല​ബ് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യു​നെ​സ്‌​കോ ഗ്ലോ​ബ​ൽ നെ​റ്റ്‌​വ​ർ​ക്ക് ഓ​ഫ് ലേ​ണി​ങ്​ സി​റ്റി​യി​ൽ അം​ഗ​ത്വം നേ​ടി​യ ന​ഗ​ര​ങ്ങ​ളെ ആ​ദ​രി​ച്ചു. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള വി​ശി​ഷ്​​ട വ്യ​ക്തി​ക​ളും വി​ദ​ഗ്ധ​രും പ​ങ്കെ​ടു​ത്തു.

ഭ​ര​ണ നേ​തൃ​ത്വ​ത്തി​​ന്‍റെ പി​ന്തു​ണ​യോ​ടെ യു​നെ​സ്കോ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ രാ​ജ്യ​ത്ത് വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നാ​യി 10 വ​ർ​ഷം മു​മ്പാ​ണ് റീ​ജ​ന​ൽ സെൻറ​ർ നി​ല​വി​ൽ വ​ന്ന​തെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി യൂ​സ​ഫ് അ​ൽ-​ബെ​ൻ​യാ​ൻ പ​റ​ഞ്ഞു.

വ​ർ​ധി​ച്ചു​വ​രു​ന്ന വെ​ല്ലു​വി​ളി​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​നും ‘സൗ​ദി വി​ഷ​ൻ 2030’ മു​ന്നോ​ട്ടു വെ​ക്കു​ന്ന വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ക​ൾ സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​നും വി​ദ്യാ​ഭ്യാ​സ ഗു​ണ​മേ​ന്മ ഉ​റ​പ്പു​വ​രു​ത്താ​ൻ നി​ക്ഷേ​പം ന​ട​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​പ്പ​റ്റി​യും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കേ​ണ്ട​തി​ന്‍റെ​യും നൂ​ത​ന​മാ​യ ത​ല​മു​റ​ക​ളെ സൃ​ഷ്​​ടി​ക്കേ​ണ്ട​തി​ന്‍റെ​യും പ്രാ​ധാ​ന്യ​വും അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു.

ജു​ബൈ​ൽ, യാം​ബു, മ​ദീ​ന, അ​ൽ അ​ഹ്‌​സ, കി​ങ്​ അ​ബ്​​ദു​ല്ല ഇ​ക്ക​ണോ​മി​ക് സി​റ്റി എ​ന്നീ ലേ​ണി​ങ്​ സി​റ്റി പാ​ർ​ട്ണ​ർ​മാ​രെ ച​ട​ങ്ങി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ദ​രി​ച്ചു. പ​രി​പാ​ടി​യു​ടെ സ​മാ​പ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് അ​റ​ബ് നെ​റ്റ്‌​വ​ർ​ക്ക് ഫോ​ർ ലേ​ണി​ങ്​ സി​റ്റീ​സ് പ്ലാ​റ്റ്‌​ഫോം അ​നാ​ച്ഛാ​ദ​നം ചെ​യ്തു.

ആ​ജീ​വ​നാ​ന്ത വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യു​ള്ള സാ​മൂ​ഹി​ക സം​ര​ംഭ​ങ്ങ​ളെ​യും മി​ക​ച്ച വി​ദ്യാ​ഭ്യാ​സ രീ​തി​ക​ളെ​യും ക​ണ്ടെ​ത്താ​നാ​ണ് ഈ ​പ്ലാ​റ്റ്‌​ഫോം. റീ​ജ​ന​ൽ സെ​ന്‍റ​റും യു​നെ​സ്‌​കോ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഫോ​ർ ലൈ​ഫ് ലോ​ങ്​ ലേ​ണി​ങ്ങു​മാ​യി (യു.​ഐ.​എ​ൽ) ത​ന്ത്ര​പ്ര​ധാ​ന​മാ​യ സ​ഹ​ക​ര​ണ ക​രാ​ർ പ്ര​ഖ്യാ​പ​ന​വും ന​ട​ന്നു. 2024 മു​ത​ൽ 2028 വ​രെ​യു​ള്ള സം​യു​ക്ത പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രി​ക്കും പു​തി​യ ക​രാ​ർ.

Tags:    
News Summary - UNESCO Jubail Regional Center 10th Anniversary celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.