യാംബു: യാംബു റോയൽ കമീഷൻ ഭാഗങ്ങളിൽ ബുധനാഴ്ച പകൽ അപ്രതീക്ഷിത പൊടിക്കാറ്റ് റോഡ് ഗതാഗതത്തെ ബാധിച്ചു. ഉച്ചതിരിഞ്ഞ് ആരംഭിച്ച പൊടിക്കാറ്റിൽ വാഹനങ്ങളും മറ്റും പൊടിയിൽ മുങ്ങി. യാംബു - ജിദ്ദ ഹൈവേയിൽ കണ്ണ് കാണാത്തവിധം അന്തരീക്ഷം ചുവന്ന് ഇരുട്ടിയതായി മാറി. ദൂരക്കാഴ്ച കുറഞ്ഞത് കാരണം റോഡിലൂടെ വാഹനഗതാഗതം മന്ദഗതിയിലായിരുന്നു. അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. യാംബു ടൗണിൽ നേരിയ തോതിലാണ് പൊടിക്കാറ്റ് അനുഭവപ്പെട്ടതെങ്കിലും റോയൽ കമീഷൻ മേഖലയിൽ ശക്തി പ്രാപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.