റിയാദ്: ഇന്ത്യൻ വിദേശകാര്യ സഹമന്ത്രിയും പാർലമെൻററികാര്യ മന്ത്രിയുമായ വി. മുരളീധരൻ ഈ മാസം 15 മുതൽ 17 വരെ സൗദി അറേബ്യ സന്ദർശിക്കും. ഔദ്യോഗിക പര്യടന പരിപാടികളുമായി 15ന് ദമ്മാമിലാണ് ആദ്യമെത്തുക. 17ന് റിയാദിലും. സൗദി അധികൃതരുമായി വിവിധ തലങ്ങളിൽ കൂടിക്കാഴ്ചകളും മറ്റ് ഔദ്യോഗിക പരിപാടികളുമുണ്ടാകും.
ഇന്ത്യൻ എംബസി ദമ്മാമിലും റിയാദിലും പ്രവാസി ഇന്ത്യാക്കാരുമായുള്ള മുഖാമുഖം പരിപാടിയും ഒരുക്കുന്നുണ്ട് എന്നാണ് വിവരം. പുറമെ സാമൂഹിക സംഘടനാപ്രതിനിധികൾക്കും സാമൂഹികപ്രവർത്തകർക്കും മന്ത്രിയെ കാണാൻ അവസരമുണ്ടായേക്കും.
മുമ്പ് പലതവണ സൗദിയിലേക്ക് വരാൻ പദ്ധതിയിട്ടിരുന്നെങ്കിലും ഇതാദ്യമായാണ് വി. മുരളീധരെൻറ സന്ദർശനം. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ കഴിഞ്ഞവർഷം സെപ്റ്റംബർ 10ന് സൗദിയിൽ സന്ദർശനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.