കേന്ദ്രമന്ത്രി വി. മുരളീധരൻ ഈ മാസം 15ന് സൗദിയിൽ
text_fieldsറിയാദ്: ഇന്ത്യൻ വിദേശകാര്യ സഹമന്ത്രിയും പാർലമെൻററികാര്യ മന്ത്രിയുമായ വി. മുരളീധരൻ ഈ മാസം 15 മുതൽ 17 വരെ സൗദി അറേബ്യ സന്ദർശിക്കും. ഔദ്യോഗിക പര്യടന പരിപാടികളുമായി 15ന് ദമ്മാമിലാണ് ആദ്യമെത്തുക. 17ന് റിയാദിലും. സൗദി അധികൃതരുമായി വിവിധ തലങ്ങളിൽ കൂടിക്കാഴ്ചകളും മറ്റ് ഔദ്യോഗിക പരിപാടികളുമുണ്ടാകും.
ഇന്ത്യൻ എംബസി ദമ്മാമിലും റിയാദിലും പ്രവാസി ഇന്ത്യാക്കാരുമായുള്ള മുഖാമുഖം പരിപാടിയും ഒരുക്കുന്നുണ്ട് എന്നാണ് വിവരം. പുറമെ സാമൂഹിക സംഘടനാപ്രതിനിധികൾക്കും സാമൂഹികപ്രവർത്തകർക്കും മന്ത്രിയെ കാണാൻ അവസരമുണ്ടായേക്കും.
മുമ്പ് പലതവണ സൗദിയിലേക്ക് വരാൻ പദ്ധതിയിട്ടിരുന്നെങ്കിലും ഇതാദ്യമായാണ് വി. മുരളീധരെൻറ സന്ദർശനം. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ കഴിഞ്ഞവർഷം സെപ്റ്റംബർ 10ന് സൗദിയിൽ സന്ദർശനം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.