റിയാദ്: സൗദി അറേബ്യയിൽ ഈ മാസം 15 മുതൽ 17 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ഇന്ത്യൻ വിദേശകാര്യ സഹമന്ത്രിയും പാർലമെൻററികാര്യ മന്ത്രിയുമായ വി. മുരളീധരെൻറ സന്ദർശനം മാറ്റിവെച്ചു. ഔദ്യോഗിക പര്യടനത്തിന് ആവശ്യമായ എല്ലാ ഒരുക്കവും പൂർത്തിയായിരിക്കെയാണ് അപ്രതീക്ഷിതമായ റദ്ദാക്കൽ വിവരമെത്തിയത്.
കാരണം എന്താണെന്നും പുതുക്കിയ സന്ദർശന തീയതി എന്നാണെന്നും വ്യക്തമാക്കിയിട്ടില്ല. സൗദി അധികൃതരുമായി വിവിധ തലങ്ങളിൽ കൂടിക്കാഴ്ചകളും മറ്റ് ഔദ്യോഗിക പരിപാടികളും ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ദമ്മാമിലും റിയാദിലും പ്രവാസി ഇന്ത്യാക്കാരുമായുള്ള മുഖാമുഖം പരിപാടിയും നിശ്ചയിക്കപ്പെട്ടിരുന്നു. ഇതെല്ലാം റദ്ദാക്കിയിട്ടുണ്ട്. മുമ്പും ഇതേപോലെ അവസാന നിമിഷം സന്ദർശനം റദ്ദാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.