ജിദ്ദ: അനിവാര്യമല്ലാത്ത വിദേശയാത്ര എല്ലാവരും ഒഴിവാക്കണമെന്ന് നിർദേശം. കോവിഡ് രോഗബാധിതരുടെ എണ്ണത്തിലുണ്ടായ വർധനയും ഒമിക്രോണിെൻറ വരവും ലോകത്തെ പല രാജ്യങ്ങളിലും വ്യാപിക്കുന്ന സാഹചര്യത്തിലാണ് പൊതു ആരോഗ്യ അതോറിറ്റി (വിഖായ) ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. അനിവാര്യമല്ലാത്ത യാത്ര എല്ലാവരും ഒഴിവാക്കുന്നതാണ് നല്ലത്.
കോവിഡ് കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. ഒമിക്രോണിെൻറ വ്യാപനം കൂടിയതോടെ ചില രാജ്യങ്ങൾ പ്രതിരോധ നടപടി കർശനമാക്കാനും ചില സാമൂഹിക പരിപാടികൾ നിർത്തിവെക്കാനും തീരുമാനിച്ച കാര്യവും അതോറിറ്റി സൂചിപ്പിച്ചു.
അതോടൊപ്പം രാജ്യത്തിന് പുറത്തുനിന്ന് വരുന്ന പൗരന്മാരോ താമസക്കാരോ വാക്സിനെടുത്തവരാണെങ്കിലും അഞ്ചു ദിവസത്തേക്ക് സാമൂഹിക സമ്പർക്കം ഒഴിവാക്കുന്നത് നന്നായിരിക്കും. ശ്വാസകോശസംബന്ധമായ രോഗലക്ഷണങ്ങളോ ശരീരോഷ്മാവ് കൂടുകയോ ചെയ്താൽ വേഗം കോവിഡ് പരിശോധന നടത്തണം. സൗദിയിലേക്ക് വരുന്നവർ മാസ്ക് ധരിക്കുക, തിരക്കുള്ള സ്ഥലങ്ങളിൽ അകന്നുനിൽക്കുക, നിരന്തരം കൈകൾ വൃത്തിയാക്കുക, ഹസ്തദാനം നടത്താതിരിക്കുക തുടങ്ങിയ പ്രതിരോധനടപടികൾ തുടരണം. രണ്ടാം ഡോസിെൻറയും ബൂസ്റ്റർ ഡോസിെൻറയും പ്രാധാന്യവും പൊതുജനാരോഗ്യ അതോറിറ്റി ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.