മദീന: റമദാൻ ഒന്നു മുതൽ മസ്ജിദുന്നബവിയിലേക്ക് പ്രവേശിക്കുന്നതിന് കോവിഡ് വാക്സിൻ നിർബന്ധമാക്കി. റമദാനിൽ മസ്ജിദുന്നബവിയിലേക്കും അതിെൻറ മുറ്റങ്ങളിലേക്കും പ്രവേശനം കോവിഡ് കുത്തിവെപ്പെടുത്തവർക്കു മാത്രമാക്കി പരിമിതപ്പെടുത്തിയതായി മസ്ജിദുന്നബവി കാര്യാലയം ട്വിറ്ററിലുടെ വ്യക്തമാക്കി.
കുത്തിവെപ്പ് നടത്തിയവർ, ആദ്യ കുത്തിവെപ്പ് എടുത്തവർ, കോവിഡ് ബാധിച്ച സുഖംപ്രാപിച്ചവർ എന്നീ വിഭാഗങ്ങൾക്കായിരിക്കും പ്രവേശനം നൽകുക. തവക്കൽനാ ആപ്പിൽ ഇക്കാര്യം കാണിച്ചിരിക്കണമെന്നും മസ്ജിദുന്നബവി കാര്യാലയം വ്യക്തമാക്കി. കഴിഞ്ഞാഴ്ചയാണ് മക്കയിലെ മസ്ജിദുൽ ഹറാമിലേക്ക് ഉംറക്കും നമസ്കരിക്കാനെത്തുന്നവർക്കും കോവിഡ് വാക്സിൻ നിർബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.