വന്ദേഭാരത് മിഷൻ ഏഴാംഘട്ടം: ജിദ്ദയിൽനിന്നും എയർ ഇന്ത്യയുടെ ഒമ്പത് സർവിസുകൾ

ജിദ്ദ: വന്ദേഭാരത് മിഷൻ ഏഴാം ഘട്ടത്തിൽ ജിദ്ദയിൽനിന്നും എയർ ഇന്ത്യയുടെ ഒമ്പത് സർവിസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 11 മുതൽ 22 വരെ തീയതികളിലെ സർവിസുകളാണ് നിലവിൽ വന്നത്. ഇതിൽ മൂന്നെണ്ണം കോഴിക്കോട്ടേക്കാണ്. ഒക്ടോബർ 12, 16, 19 തീയതികളിലാണ് കോഴിക്കോട്ടേക്കുള്ള സർവിസുകൾ. ജിദ്ദയിൽനിന്നും മുംബൈ വഴിയാണ് കോഴിക്കോട്ടേക്കുള്ള സർവിസുകൾ.

എന്നാൽ, മുംബൈയിൽ ഒരു മണിക്കൂർ മാത്രം സാങ്കേതിക സ്​റ്റോപ്പ് മാത്രമാണ് ഉണ്ടാവുക എന്നും യാത്രക്കാർ വിമാനത്തിൽ നിന്ന് പുറത്തിറങ്ങേണ്ടതില്ലെന്നും കോൺസുലേറ്റ് അറിയിച്ചു. വൈകുന്നേരം 5.10ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 12.25ന്​ മുംബൈയിൽ എത്തും. ശേഷം 1.25ന്​ പുറപ്പെട്ട് 3.20ന് കോഴിക്കോട്ടെത്തും. മുതിർന്നവർക്ക് 1061, 12 വയസ്സ്​ വരെയുള്ള കുട്ടികൾക്ക് 835, രണ്ട് വയസ്സിന് താഴെ 163 റിയാലാണ് ടിക്കറ്റ് നിരക്ക്​.

ഒക്ടോബർ 11, 14, 18, 21 തീയതികളിൽ ഡൽഹി വഴി ലഖ്​നോ, 15, 22 തീയതികളിൽ ഹൈദരാബാദ് വഴി മുംബൈ എന്നിവയാണ് മറ്റു സർവിസുകൾ. മുതിർന്നവർക്ക് 1360, 12 വയസ്സ്​ വരെയുള്ള കുട്ടികൾക്ക് 1061, രണ്ട് വയസ്സ്​ താഴെ 193 റിയാലാണ് ഈ സർവിസുകൾക്കുള്ള ടിക്കറ്റ് നിരക്ക്​. ഇന്ത്യൻ എംബസി വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവരിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ എയർ ഇന്ത്യ ഓഫിസിൽ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റുകൾ വാങ്ങാവുന്നതാണ്. ആദ്യം വരുന്നവർക്ക് ആദ്യ മുൻഗണന എന്ന ക്രമത്തിലാവും ടിക്കറ്റ് വിൽപ്പന.

വ്യക്തികൾക്കോ ഒരു കുടുംബത്തിന് മാത്രം ഒന്നിച്ചോ മാത്രമായിരിക്കും ടിക്കറ്റുകൾ എടുക്കാൻ അവസരമെന്നും എന്നാൽ ഗ്രൂപ്പ് ആയി ടിക്കറ്റ് എടുക്കാൻ സാധിക്കില്ലെന്നും എയർ ഇന്ത്യ ഓഫിസിൽ നിന്നല്ലാതെ മറ്റു ട്രാവൽ ഏജൻസി വഴി ടിക്കറ്റ് വിതരണം ഉണ്ടായിരിക്കുന്നതല്ലെന്നും കോൺസുലേറ്റ് വാർത്താകുറിപ്പിൽ അറിയിച്ചു.

Tags:    
News Summary - Vande Bharat Mission Seventh Phase: Nine Air India services from Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.