റിയാദ്: വണ്ടൂർ ഏരിയ വെൽഫെയർ അസോസിയേഷൻ (വാവ റിയാദ്) പ്രവർത്തക സംഗമം റിയാദിൽ വെള്ളിയാഴ്ച ഉച്ചക്ക് 12.30 മുതൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വണ്ടൂരിെൻറയും പരിസര പ്രദേശങ്ങളിലുമുള്ള റിയാദിലെ പ്രവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾ ലക്ഷ്യം വച്ച് രൂപവത്കരിച്ച കൂട്ടായ്മയുടെ പുതുവർഷത്തിലെ ആദ്യ സംഗമമാണ് ഇത്.
റിയാദ് എക്സിറ്റ് 18ലുള്ള ഇസ്തിറാഹയിൽ ഉച്ചഭക്ഷണത്തോടെ തുടങ്ങി വൈകീട്ട് 5.30 വരെ വിവിധ കലാകായിക പരിപാടികളോടെ നടത്തുന്ന ഈ സംഗമത്തിലേക്ക് റിയാദിലെ വണ്ടൂർ പ്രദേശവാസികളായ എല്ലാ പ്രവാസികളെയും പ്രത്യേകം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് സൽമാൻ വാണിയമ്പലം (0591100667), ഷമീർ വണ്ടൂർ (0532031604), ആസിഫ് എ.പി. പുളിയക്കോട് (0509412625), അനീഷ് ബാബു (0561060009) എന്നിവരുമായി ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.