റിയാദ്: പച്ചക്കറികളും പഴവർഗങ്ങളും വിൽപന നടത്തുന്നതിന് താൽക്കാലികമായി പ്രത്യേക കേന്ദ്രം റിയാദ് നഗരസഭ ആരംഭിച്ചു. റിയാദ് പുതിയ ഹരാജ് ബിൻ ഖാസിം മാർക്കറ്റിന് കിഴക്കുഭാഗത്തായാണ് താൽക്കാലിക പഴം-പച്ചക്കറി കേമ്പാളം. സൗദി പൗരന്മാർക്കു മാത്രമേ ഇവിടെ വിൽപന നടത്താൻ അനുമതിയുള്ളൂ.
കോവിഡ്-19 മുൻകരുതലിെൻറ ഭാഗമായ നിയന്ത്രണങ്ങളുടെ പേരിൽ വിപണിയിലുണ്ടാകുന്ന തിരക്ക് കുറക്കുന്നതിനും ഉപഭോക്താക്കൾക്ക് ആവശ്യമായ സാധനങ്ങൾ നോക്കി വാങ്ങാൻ കൂടുതൽ വിശാലമായ സൗകര്യമൊരുക്കുന്നതിനും വേണ്ടിയാണ് താൽക്കാലിക കേന്ദ്രം തുറന്നത്.
രാവിലെ ഏഴു മുതൽ ഉച്ചക്ക് രണ്ടു വരെയാണ് ഇൗ വിൽപനകേന്ദ്രം പ്രവർത്തിക്കുക. ഇവിടെ കച്ചവടം ആഗ്രഹിക്കുന്ന പച്ചക്കറി, പഴവർഗ കൃഷിക്കാരും വഴിവാണിഭക്കാരും ചെറിയ വാഹനങ്ങളിൽ വിൽപന നടത്തുന്നവരും നഗരസഭയുടെ കമ്യൂണിക്കേഷൻ ട്രാക്കിലൂടെ പേര് രജിസ്റ്റർ ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.