ജിദ്ദ: സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ദേശീയസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന 'വെളിച്ചം' സൗദി ഓൺലൈൻ ഖുർആൻ പഠനപദ്ധതിയുടെ മൂന്നാം ഘട്ട വിജയികളെ പ്രഖ്യാപിച്ചു. പി.ടി. അഷ്റഫ് പാലേമാട് മലപ്പുറം ഒന്നാം സ്ഥാനവും ഇഹ്സാൻ കൊക്കാടൻ ജിദ്ദ രണ്ടാം സ്ഥാനവും ആമിന സ്വാലിഹ് ജിദ്ദ, പി.കെ. ഹസീന ഫറോക്ക് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അനീസ ജലീൽ കോഴിക്കോട്, സജ അബ്ദുൽ ജലീൽ കോഴിക്കോട് (നാലാം റാങ്ക്), സി.പി. സറീന ചെമ്മാട്, എ.കെ. ഖദീജ പാലക്കാട് (അഞ്ചാം റാങ്ക്), റംലത്ത് റിയാദ്, സമീറ റഫീഖ് ദമ്മാം, ഷാഹിന കബീർ റിയാദ്, പി.കെ. സുമയ്യ ആനക്കര (ആറാം റാങ്ക്), പി.എൻ. ഷഫീഖ് ജുബൈൽ,
കെ.വി. ജുമാന കുനിയിൽ, ഹുസ്ന ഷിറിൻ ജുബൈൽ (ഏഴാം റാങ്ക്), ഷംന വഹീദ് ദമ്മാം (എട്ടാം റാങ്ക്), മുഹമ്മദ് അഷ്റഫ് തെങ്ങിൻതൊടി മഞ്ചേരി (ഒമ്പതാം റാങ്ക്), സി.കെ. ലൈല കണിയാമ്പറ്റ വയനാട് (10ാം റാങ്ക്) എന്നിവർ ഉന്നത മാർക്കുകൾ കരസ്ഥമാക്കി ആദ്യ 10 റാങ്കുകൾക്ക് അർഹരായി. സൂറത്തുൽ മുഅ്മിനൂൻ, സൂറത്തുന്നൂർ എന്നീ അധ്യായങ്ങളും അവയുടെ വ്യാഖ്യാനവും ആസ്പദമാക്കി കഴിഞ്ഞ ഏഴു മാസമായി വെളിച്ചം സൗദി ഓൺലൈൻ വെബ്സൈറ്റ് വഴിയാണ് മത്സരങ്ങൾ നടത്തിയത്. സൗദിയിൽനിന്നും കേരളത്തിലെ മുഴുവൻ ജില്ലകളിൽനിന്നുമുള്ള വെളിച്ചം കോഓഡിനേറ്റർമാർ നേതൃത്വം നൽകിയ മത്സരങ്ങളിൽ വിവിധ രാജ്യങ്ങളിൽനിന്നായി 3000ഓളം മത്സരാർഥികൾ പങ്കെടുത്തിരുന്നു.
റമദാനിൽ ഖുർആനിലെ ജുസ്അ് 27നെ ആസ്പദമാക്കി 'വെളിച്ചം റമദാൻ 2022' എന്ന പേരിൽ മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും കൺവീനർ അറിയിച്ചു. ഈ മാസം 11ന് സൂം പ്ലാറ്റ്ഫോമിൽ നടന്ന വെളിച്ചം സൗദി ഓൺലൈൻ ദേശീയസംഗമത്തിൽ തുറൈഫ് ദഅവാ ആൻഡ് ഗൈഡൻസ് സെന്റർ പ്രബോധകൻ സയ്യിദ് സുല്ലമിയാണ് ഫലപ്രഖ്യാപനം നടത്തിയത്. ദേശീയ സംഗമത്തിന്റെ ഉദ്ഘാടനം കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി ഡോ. ജമാലുദ്ദീൻ ഫാറൂഖി നിർവഹിച്ചു. സാഹിത്യകാരനും നിരൂപകനുമായ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. റാഫി പേരാമ്പ്ര മുഖ്യപ്രഭാഷണം നടത്തി. ഷാനിഫ് വാഴക്കാട് സംസാരിച്ചു. സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് ഫാറൂഖ് സ്വലാഹി, വെളിച്ചം സൗദി ഓൺലൈൻ കൺവീനർ ഷാജഹാൻ ചളവറ എന്നിവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.