ജിദ്ദ: സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ദേശീയ സമിതി നേതൃത്വത്തിൽ നടന്നുവരുന്ന വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ പഠനപദ്ധതിയുടെ ഭാഗമായി നടത്തിയ ‘വെളിച്ചം റമദാൻ 2024’ ഗ്രാൻഡ് ഫിനാലെ മത്സരവിജയികളെ പ്രഖ്യാപിച്ചു. വിശുദ്ധ ഖുർആൻ 43 മുതൽ 45 വരെയുള്ള അധ്യായങ്ങളും അവയുടെ വ്യാഖ്യാനവും ആസ്പദമാക്കി 18 ദിവസങ്ങളിലായി നടന്ന പ്രാഥമിക മത്സരത്തിൽ നാട്ടിലും ഗൾഫ് നാടുകളിൽനിന്നും 1700 ൽപരം മത്സരാർഥികൾ പങ്കെടുത്തു. 900 ത്തിലധികം പഠിതാക്കൾ പങ്കെടുത്ത ഫൈനൽ പരീക്ഷയിൽ മുഴുവൻ മാർക്കും വാങ്ങി ഡോ. സന ഫാത്തിമ മലപ്പുറം ഒന്നാം റാങ്ക് കരസ്ഥമാക്കി. തുടർന്ന് ഹസീന അറക്കൽ ജിദ്ദ രണ്ടാം സമ്മാനവും, അമീന തിരുത്തിയാട്, വി.പി. ഷാക്കിറ ജുബൈൽ എന്നിവർ മൂന്നാം സ്ഥാനം പങ്കിടുകയും ചെയ്തു.
പി.പി. മുനീറ കോഴിക്കോട്, റുബീന അനസ് ജിദ്ദ, പി.കെ. സുമയ്യ പാലക്കാട്, പി.കെ. ഹസീന ഐക്കരപ്പടി, ഹുസ്ന ഷിറിൻ ജുബൈൽ, റുക്സാന ഷമീം വേങ്ങര, സാജിദ അൽഖർജ്, സറീന കുട്ടി ഹസ്സൻ ദമ്മാം, എൻ. ജമീല മലപ്പുറം, സമീറ റഫീഖ് ദമ്മാം, ഹംനാ പാലക്കാട്, ശഹനാസ് അൽതാഫ് ദമ്മാം, പി. ഷബീറ വേങ്ങര എന്നിവർ നാല് മുതൽ പത്ത് വരെ റാങ്കുകൾക്ക് അർഹരായി. വെളിച്ചം ഓൺലൈൻ വെബ്സൈറ്റ് വഴി നടന്ന മത്സരങ്ങൾ സൗദിയിലെ വിവിധ ഇസ്ലാഹി സെന്ററുകളിൽനിന്നുള്ള വെളിച്ചം കോഓഡിനേറ്റർമാരും കൺവീനർമാരും നിയന്ത്രിച്ചു. 2024 മേയ് മുതൽ വെളിച്ചം സൗദി ഓൺലൈൻ ആറാം ഘട്ട മത്സരങ്ങൾ തുടങ്ങുമെന്ന് വെളിച്ചം കൺവീനർ അറിയിച്ചു.
സ്വർണനാണയങ്ങളടക്കം മൂന്നര ലക്ഷത്തോളം വിലവരുന്ന സമ്മാനങ്ങളാണ് ആറാം ഘട്ടത്തിലെ വിവിധ ഏരിയകളിലടക്കമുള്ള നൂറോളം വിജയികൾക്ക് നൽകുന്നതെന്നും ഭാരവാഹികൾ അറിയിച്ചു. സൂറത്തു അൻകബൂത്ത് , സൂറ റൂം , സൂറ സജദ എന്നിവയെ ആസ്ദപമാക്കിയുള്ള ആറാംഘട്ട പദ്ധതിയിൽ ചേരുന്നതിന് velichamsaudionline.com എന്ന വെബ്സൈറ്റ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.