റിയാദ്: ഒ.ഐ.സി.സി വേങ്ങര മണ്ഡലം കമ്മിറ്റി കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു. മണ്ഡലം പ്രസിഡൻറ് ബൈജു പാണ്ടികശാല അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല ഒ.ഐ.സി.സി പ്രസിഡന്റ് സിദ്ദീഖ് കല്ലുപറമ്പൻ ഉദ്ഘാടനം ചെയ്തു.
സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അമീർ പട്ടണത്ത്, ജില്ല ജനറൽ സെക്രട്ടറി ജംഷാദ് തുവ്വൂർ, വർക്കിങ് പ്രസിഡന്റ് വഹീദ് വാഴക്കാട്, ജോയിൻറ് ട്രഷറർ ഷറഫു ചിറ്റൻ, ജില്ല സെക്രട്ടറി ബനൂജ് പുലത്ത്, ഷിബിലി സിദ്ധീഖ്, പെരിന്തൽമണ്ണ മണ്ഡലം പ്രസിഡന്റ് മുജീബ്, ഷറഫുദ്ദീൻ, തസ്നീഫ് വേങ്ങര, സെൻട്രൽ കമ്മിറ്റി എക്സികുട്ടിവ് അംഗം സലീം വാഴക്കാട് എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഉമറലി അക്ബർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.