സൗദി അറേബ്യയിൽ ഒന്നര മാസത്തിനിടെ ഏറ്റവും കുറവ്​ രോഗികൾ 

റിയാദ്​: സൗദി അറേബ്യയിൽ പുതിയ രോഗികളുടെ പ്രതിദിന കണക്കിൽ കഴിഞ്ഞ ഒന്നര മാസത്തിനിടെ ഏറ്റവും കുറവ് ചൊവ്വാഴ്​ച രേഖപ്പെടുത്തി. 1897 പേർക്ക്​ മാത്രമാണ്​  കോവിഡ്​ പോസിറ്റീവായത്​. രോഗമുക്തരുടെ എണ്ണം വൻതോതിൽ ഉയരുകയും ചെയ്​തു. 2688 പേർ സുഖംപ്രാപിച്ചു. 29 പേർ മരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 270831ഉം ആകെ രോഗമുക്തരുടെ എണ്ണം 225624ഉം ആയി. ആകെ മരണ സംഖ്യ 2789 ആണ്​. 

രാജ്യത്തെ രോഗമുക്തിനിരക്ക്​ 83.3 ശതമാനത്തിലെത്തി. വിവിധ  ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 42,418 ആയി കുറഞ്ഞു​. ഇതിൽ 2103 പേരുടെ നില ഗുരുതരമാണ്​. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്​.  

റിയാദ്​ 11, ജിദ്ദ 3, മക്ക 3, ദമ്മാം 3, മദീന 1, മുബറസ്​ 1, ബുറൈദ 1, ഹാഇൽ 2, വാദി ദവാസിർ 1, ജീസാൻ 3 എന്നിവിടങ്ങളിലാണ് ചൊവ്വാഴ്​ച മരണം സംഭവിച്ചത്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,137 കോവിഡ്​ ടെസ്​റ്റുകൾ നടന്നപ്പോൾ രാജ്യത്താകെ ഇതുവരെ നടന്ന ടെസ്​റ്റുകളുടെ എണ്ണം 3,174,886 ആയി. 

രാജ്യത്തെ ചെറുതും വലുതുമായ 203 പട്ടണങ്ങളാണ്​​ രോഗത്തി​​െൻറ പിടിയിലായത്​. കിഴക്കൻ പ്രവിശ്യയിലെ ഹുഫൂഫാണ്​​​​ പുതിയ രോഗികളുടെ എണ്ണത്തിൽ മുന്നിൽ, 194. രണ്ടാം സ്ഥാനത്ത്​ 186 രോഗികളുമായി ത്വാഇഫും മൂന്നാം സ്ഥാനത്ത്​ 106 രോഗികളുമായി റിയാദും ഉണ്ട്​. മരണനിരക്കിൽ ഒന്നാംസ്ഥാനത്തുള്ള റിയാദിൽ ആകെ മരണസംഖ്യ 782 ആയി. ജിദ്ദയിൽ 650ഉം മക്കയിൽ 518ഉം ആളുകൾ മരിച്ചു​.

മരണം പ്രദേശം തിരിച്ച കണക്ക്​:
റിയാദ്​ 793, ജിദ്ദ 653, മക്ക 521, മദീന 113, ദമ്മാം 95, ഹുഫൂഫ്​ 99, ത്വാഇഫ്​ 81, തബൂക്ക്​ 46, ബുറൈദ 37, ജീസാൻ 27, അറാർ 23, ഖത്വീഫ് 23​, മുബറസ്​ 22, ഹഫർ  അൽബാത്വിൻ 24, ഹാഇൽ 22, വാദി ദവാസിർ 18, അൽഖുവയ്യ 14, ഖോബാർ 13, ​ബെയ്​ഷ്​ 12, ഖർജ്​ 13, സബ്​യ 11, അൽബാഹ 10, അബഹ 9, സകാക 8, ഖമീസ്​  മുശൈത്ത്​​ 7​, ബീഷ​ 7, മഹായിൽ 7, ജുബൈൽ 3, അബൂഅരീഷ്​ 6, അയൂൺ 5, ഹുറൈംല 5, ഉനൈസ 5, അൽമജാരിദ 4, നാരിയ 3, ഖുൻഫുദ 3, അഹദ്​ റുഫൈദ 3, നജ്​റാൻ  3, സുലയിൽ 3, ശഖ്​റ 3, യാംബു 3, അൽമദ്ദ 2, അൽബദാഇ 2, ദഹ്​റാൻ 2, ഖുറായത്​ 2, അൽറസ്​ 2, അൽഅർദ 2, മുസാഹ്​മിയ 2, ഹുത്ത സുദൈർ 2, റിജാൽ അൽമ 2,  റഫ്​ഹ 1, സുൽഫി 1, ദുർമ 1, അൽനമാസ്​ 1, ഹുത്ത ബനീ തമീം 1, താദിഖ്​ 1, മൻദഖ്​ 1, അൽദായർ 1.

Tags:    
News Summary - very less covid cases in saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.