ജിദ്ദ: കെ.എം.സി.സി ജിദ്ദ വേങ്ങര മണ്ഡലം കമ്മിറ്റി ജനുവരി മൂന്നിന് ഹറാസാത്ത് ഇസ്തിറാഹ അൽ ഗസയിൽ സംഘടിപ്പിക്കുന്ന 'വൈബ് അറ്റ് വേങ്ങര' പരിപാടിയുടെ പോസ്റ്റർ പ്രകാശനം നടന്നു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് അബ്ദുൽ റസാഖ് മാസ്റ്റർ പോസ്റ്റർ പ്രകാശനം ചെയ്തു.
ചടങ്ങിൽ ഇ.വി നാസർ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി സെക്രട്ടറി അലി പാങ്ങാട്ട് ഊരകം, അഹമ്മദ് കരുവാടൻ, യൂനുസ് വേങ്ങര, നാസർ കാരാടൻ, ഇബ്രാഹീം മുക്കിൽ, ഇ.കെ മുജഫർ, ഇസ്മായിൽ കാവുങ്ങൽ, പി.കെ നാസർ, സി.പി ജാബിർ, ഹംസ ഊരകം, അൻവർ, മൻസൂർ ഊരകം, ഹമീദ് പറപ്പൂർ, ശിഹാബ് പാലത്ത്, റശീദ് വേങ്ങര, ഫഹദ് കോയിസ്സൻ തുടങ്ങിയവർ സംസാരിച്ചു. നാസർ മമ്പുറം സ്വാഗതവും നൗഷാദലി പറപ്പൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.