റിയാദ്: കലാസാംസ്കാരിക സംഘടനയായ ‘വൈബ്സ്’ മലസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നേതൃസംഗമവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. റിയാദ് മലസ് പ്രവാസിക്കൂട്ടായ്മ പ്രസിഡൻറ് ആരിഫ് മുഹമ്മദ് പൊതുപരിപാടി ഉദ്ഘാടനം ചെയ്തു.
വൈബ്സ് മലസ് ജനറൽ സെക്രട്ടറി കഫീൽ ഖുറൈശി 2023-2024 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. മലസ് കേന്ദ്രീകരിച്ച് രക്തദാനത്തിൽ സജീവമായ വൈബ്സ് വളൻറിയർമാർക്ക് പ്രസിഡൻറ് നന്ദിയും അനുമോദനവും അറിയിച്ചു. ചടങ്ങിൽ വൈബ്സ് വൈസ് പ്രസിഡൻറ് റമീസ് കൊച്ചിൻ ഇഫ്താറിന്റെ സ്നേഹസന്ദേശം അറിയിച്ചു.
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ആശയം ഉൾക്കൊണ്ടുകൊണ്ട് വൈബ്സ് പ്രവർത്തകർ വീട്ടിലുണ്ടാക്കിയ ഭക്ഷണം ഉപയോഗിച്ച് കൊണ്ടാണ് ഇഫ്താർ വിരുന്ന് ഒരുക്കിയത്. ഇഫ്താറിൽ പങ്കെടുത്ത മുഴുവൻ പേരെയും ഉൾപ്പെടുത്തി നടത്തിയ നറുക്കെടുപ്പിൽ വിജയിച്ച വിജയികൾക്ക് വൈബ്സ് കൺവീനർ ഷാജഹാൻ ചെറുകുണ്ടിൽ സമ്മാന വിതരണം നിർവഹിച്ചു. റിയാദിലെ പൊതുപ്രവർത്തകനായ ഷാജി പാനൂർ, കേളി മലസ് ഏരിയ പ്രസിഡൻറ് ഷാനവാസ് പെരുമ്പടപ്പ്, ശറഫുദ്ദീൻ പുന്നയൂർക്കുളം എന്നിവർ സംസാരിച്ചു. മുഖ്യ രക്ഷാധികാരി ഷമീസ് വലിയവളപ്പിൽ സ്വാഗതവും കോഓഡിനേറ്റർ സിറാജ് ആലുവ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.