ജുബൈൽ: രാജ്യത്തിെൻറ വിവിധ മേഖലകളിൽ നടത്തിയ പരിശോധനയിൽ ഒരാഴ്ചക്കിടെ 14,519 വിദേശികൾ അറസ്റ്റിൽ. താമസ, തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷചട്ടങ്ങളും ലംഘിച്ചതിനാണ് സൗദി ആഭ്യന്തര മന്ത്രാലയത്തിെൻറ നടപടി. നവംബർ 25 മുതൽ ഡിസംബർ ഒന്നു വരെയുള്ള കാലയളവിൽ സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത പരിശോധനയിലാണിത്. പിടിയിലായവരിൽ 7,413 പേർ താമസ (ഇഖാമ) നിയമലംഘകരും 5,398 പേർ അതിർത്തി സുരക്ഷചട്ടങ്ങൾ ലംഘിച്ചവരും 1,708 ലേറെ തൊഴിൽ നിയമ ലംഘകരുമാണ്. അനധികൃതമായി രാജ്യാതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായതിൽ 40 ശതമാനം യമൻ പൗരന്മാരും 57 ശതമാനം ഇത്യോപ്യക്കാരും മൂന്നു ശതമാനം മറ്റ് രാജ്യക്കാരുമാണ്. നിയമലംഘകർക്ക് അഭയം നൽകിയ ഏഴുപേരെയും സുരക്ഷാസേന അറസ്റ്റ് ചെയ്തു. നിലവിൽ ശിക്ഷാനടപടികൾക്ക് വിധേയരായ മൊത്തം നിയമലംഘകർ 88,511 പേരാണ്. അതിൽ 80,587 പുരുഷന്മാരും 7924 സ്ത്രീകളുമാണുള്ളത്.
77,501 കേസുകൾ നാടുകടത്തുന്നതിനുള്ള യാത്രാരേഖകൾ ലഭിക്കുന്നതിന് അതത് രാജ്യങ്ങളുടെ എംബസികൾക്ക് കൈമാറി. അതിർത്തി സുരക്ഷചട്ടം ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാ സൗകര്യമോ അഭയമോ ഏതെങ്കിലും വിധത്തിൽ സഹായമോ സേവനമോ നൽകുകയോ ചെയ്താൽ 15 വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഒരുദശലക്ഷം റിയാൽ വരെയായിരിക്കും പിഴ. കൂടാതെ അത്തരക്കാരുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തും. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങൾ, അഭയം നൽകിയ താമസസ്ഥലം എന്നിവ കണ്ടുകെട്ടും. 'നിയമലംഘകരില്ലാത്ത രാജ്യം' എന്ന ശീർഷകത്തിൽ ആഭ്യന്തര മന്ത്രാലയം ആരംഭിച്ച നടപടികളുടെ ഭാഗമാണ് റെയ്ഡുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.