ജിദ്ദ: സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് ജോലി, താമസ, അതിർത്തിസുരക്ഷ നിയമലംഘനങ്ങൾക്ക് 13,330 വിദേശികൾ പിടിയിലായതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസത്ത്) അറിയിച്ചു. അത്തരം ആളുകൾക്ക് ജോലി നൽകുകയോ അവരെ മറ്റുള്ളവർക്ക് കൈമാറ്റം ചെയ്യുകയോ അഭയം നൽകുകയോ അവർക്ക് തൊഴിലവസരങ്ങൾ, പാർപ്പിടം, ഗതാഗതം എന്നിവ കണ്ടെത്തുന്നതിന് എന്തെങ്കിലും സഹായം നൽകുകയോ ചെയ്യരുതെന്ന് ജവാസത്ത് മുന്നറിയിപ്പ് നൽകി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ മക്ക, റിയാദ് പ്രദേശങ്ങളിൽ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 999 എന്ന നമ്പറിലും അറിയിക്കാൻ ജവാസത്ത് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.