ജഹാംഗീർപുരിയിലെ അതിക്രമം സംഘ്പരിവാർ വംശഹത്യ -ഇന്ത്യൻ സോഷ്യൽ ഫോറം

ജിദ്ദ: ഡൽഹിയിലെ ജഹാംഗീർപുരിയിലെ അതിക്രമം സംഘ്പരിവാർ വംശഹത്യയാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി. സംഘ്പരിവാർ സംഘടനകളുടെ യാത്ര സംഘർഷത്തിൽ കലാശിക്കുമെന്ന് പല സന്നദ്ധസംഘടനകളും മുന്നറിയിപ്പ് നൽകിയിരുന്നു.

അധികാരികൾ അത് തടയാൻ ശ്രമിച്ചില്ല. പകരം സംഘ്പരിവാർ ആക്രമണത്തിന് കൂട്ടു നിന്നു. ആക്രമണത്തിനിരയായ മുസ്ലിംകളെ കലാപകാരികളെന്ന പേരിൽ പ്രതികളാക്കി. കോടതിയോ വിചാരണയോ കൂടാതെ മുസ്ലിംകളുടെ വീടുകളും സ്ഥാപനങ്ങളും തകർക്കുന്നു.

കുറ്റവാളികളെന്ന് ആരോപിച്ചു പിടികൂടുന്നവരെ പൊലീസ് സ്വയംവിചാരണ ചെയ്തു ശിക്ഷ നടപ്പാക്കുന്നു. ഇത് ഭരണകൂട വംശഹത്യയാണെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് ആലിക്കോയ ചാലിയം പറഞ്ഞു.

രാജ്യത്തെ പരമോന്നത നീതിപീഠം പുറപ്പെടുവിച്ച വിധി മാനിക്കാതെ ജഹാംഗീർപുരിയിൽ മുസ്ലിം വീടുകൾ പൊളിച്ച ഡൽഹി കോർപറേഷൻ അധികൃതരുടെ നടപടി വരാനിരിക്കുന്ന ഫാഷിസ്റ്റ് ഏകാധിപത്യത്തിന്‍റെ മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഞെട്ടിച്ച കൊടുംപാതകം തലസ്ഥാന നഗരിയായ ഡൽഹിയിൽ അരങ്ങേറി ദിവസങ്ങൾ പിന്നിട്ടിട്ടും സംഭവസ്ഥലം സന്ദർശിക്കാനോ ഇരകളെ ആശ്വസിപ്പിക്കാനോ സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയിൽ അരവിന്ദ് കെജ്രിവാൾ ശ്രമിക്കാത്തത് ആക്രമണത്തിനുള്ള മൗനാനുവാദമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി സെക്രട്ടറി മുഹമ്മദ് അൽ അമാൻ നാഗർകോവിൽ പറഞ്ഞു. മുസ്ലിംകളും ദലിതുകളും സ്വയം രാഷ്ട്രീയ ശാക്തീകരണത്തിന് ശ്രമിക്കാത്തതു കൊണ്ടാണ് നിരന്തരമായി ഇത്തരം സംഘ്പരിവാർ ആക്രമണങ്ങൾക്ക് വിധേയമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സോഷ്യൽ ഫോറം നോർതേൺ സ്റ്റേറ്റ് പ്രസിഡന്‍റ് അഹ്‌മദ്‌ ലഖ്നോ, കേരള സ്റ്റേറ്റ് പ്രസിഡന്‍റ് കോയിസ്സൻ ബീരാൻകുട്ടി, കർണാടക സ്റ്റേറ്റ് പ്രസിഡന്‍റ് ആസിഫ്, തമിഴ്നാട് സ്റ്റേറ്റ് പ്രസിഡന്‍റ് മുഹിയുദ്ദീൻ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Violence in Jahangirpuri Sangh Parivar Genocide - Indian Social Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.