അ​ബ്ദു​ല്ല വ​ല്ലാ​ഞ്ചി​റ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി, റി​യാ​ദ് ഒ.​ഐ.​സി.​സി

അ​ക്ര​മി​സം​ഘ​ട​ന​ക​ളെ പൊ​തു​സ​മൂ​ഹം ത​ള്ളി​പ്പ​റ​യ​ണം

എ​ന്താ​ണ് ന​മ്മു​ടെ രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന​ത്? ബൈ​ക്കി​ലും കാ​റി​ലു​മെ​ത്തി ആ​ളു​ക​ളെ പ​ട്ടാ​പ്പ​ക​ൽ വെ​ട്ടി​ക്കൊ​ല്ലു​ന്നു. എ​ന്നി​ട്ട്​ ഒ​രു കൂ​സ​ലു​മി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു​പോ​കു​ന്നു. അ​ക്ര​മി​സം​ഘ​ത്തി​ന്റെ ആ​ളു​ക​ൾ, ത​ങ്ങ​ൾ പ​ക​രം ചെ​യ്യു​മെ​ന്ന് പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്നു. മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ കൊ​ല​പാ​ത​കം ന​ട​ക്കു​ന്നു. ഇ​തെ​ങ്ങ​നെ അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്?

ഒ​രു പ്ര​ത്യേ​ക സ​മു​ദാ​യ​ത്തി​ന് ചി​ല ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്ക​ടു​ത്ത് ക​ച്ച​വ​ടം ന​ട​ത്താ​ൻ പാ​ടി​ല്ല എ​ന്ന് വ​ർ​ഗീ​യ​ശ​ക്‌​തി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്നു. സ​ർ​ക്കാ​ർ അ​തി​നെ പി​ന്തു​ണ​ക്കു​ന്നു. സ​മാ​ധാ​നം ആ​ഗ്ര​ഹി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​ർ​ക്ക് സ്വ​സ്ഥ​മാ​യി പു​റ​ത്തി​റ​ങ്ങാ​ൻ സാ​ധി​ക്കാ​ത്ത നാ​ടാ​യി മാ​റു​ന്നു. ഇ​തി​ലൊ​ന്നും ഉ​ൾ​പ്പെ​ടാ​ത്ത നി​ര​പ​രാ​ധി​ക​ളാ​യ മ​ത​വി​ശ്വാ​സി​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങി ന​ട​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ. ക​ണ​ക്കൊ​പ്പി​ക്കാ​ൻ പേ​രു​നോ​ക്കി ആ​രും തെ​രു​വി​ൽ കൊ​ല്ല​പ്പെ​ടു​ന്ന ഭീ​ക​രാ​വ​സ്ഥ.

ഈ ​തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളെ പൊ​തു​സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി ത​ള്ളി​ക്ക​ള​ഞ്ഞേ മ​തി​യാ​വൂ. പാ​ല​ക്കാ​ട്ടെ ഓ​രോ കൊ​ല​പാ​ത​കം ന​ട​ന്ന​പ്പോ​ഴും ര​ണ്ടു ഭാ​ഗ​ത്തു​നി​ന്നു​മു​ള്ള നേ​താ​ക്ക​ന്മാ​രു​ടെ അ​ടു​ത്തു​നി​ന്ന് കേ​ട്ട പ്ര​സ്താ​വ​ന ആ​ശ​ങ്ക ജ​നി​പ്പി​ക്കു​ന്ന​താ​ണ്. ഇ​ത് നി​ർ​ത്തി​യേ മ​തി​യാ​വൂ. അ​തി​ന്​ സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ക്ക​ണം. ക്ര​മ​സ​മാ​ധാ​നം ത​ക​ർ​ന്നെ​ന്ന് പ​റ​ഞ്ഞാ​ൽ അ​ത് വെ​റും രാ​ഷ്ട്രീ​യ ആ​രോ​പ​ണ​മാ​യി സ​ർ​ക്കാ​ർ ക​രു​തി​യാ​ൽ ഇ​നി​യും ഇ​ത്ത​രം സം​ഭ​വം അ​ര​ങ്ങേ​റും. സ​ർ​ക്കാ​റും പൊ​ലീ​സും അ​തോ​ടൊ​പ്പം രാ​ഷ്ട്രീ​യ നേ​തൃ​ത്വ​വും ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കേ​ണ്ട സ​മ​യ​മാ​ണ്.

പൊ​ലീ​സി​ന് മാ​ത്ര​മ​ല്ല, ജ​നാ​ധി​പ​ത്യ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന രാ​ഷ്ട്രീ​യ നേ​താ​ക്ക​ന്മാ​ർ​ക്കും സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ൽ വ​ലി​യ പ​ങ്ക് വ​ഹി​ക്കാ​നു​ണ്ട്.

അ​ക്ര​മി​ക​ളെ ഒ​റ്റ​പ്പെ​ടു​ത്താ​ൻ, അ​വ​ർ​ക്കെ​തി​രെ സം​സാ​രി​ക്കാ​ൻ ന​മു​ക്ക് സാ​ധി​ക്ക​ണം. ഈ ​ര​ണ്ടു സം​ഘ​ട​ന​ക​ളും സ​മൂ​ഹ​ത്തി​ൽ പ്ര​​ത്യേ​കി​ച്ച് ഒ​രു ഗു​ണ​വും ചെ​യ്യു​ന്നി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, സ​മൂ​ഹ​ത്തി​ൽ മ​ത​സ്പ​ർ​ധ വ​ള​ർ​ത്തി ആ​ളു​ക​ളെ പ​ര​സ്പ​രം കൊ​ല്ലു​ന്നു എ​ന്നു​ള്ള​ത് കേ​ര​ളീ​യ പൊ​തു​സ​മൂ​ഹ​ത്തി​ന് കൃ​ത്യ​മാ​യി അ​റി​യാ​വു​ന്ന കാ​ര്യ​മാ​ണ്. നാ​ട്ടി​ൽ സ​മാ​ധാ​നം ആ​ഗ്ര​ഹി​ക്കു​ന്ന ആ​ളു​ക​ൾ, അ​തു​പോ​ലെ യ​ഥാ​ർ​ഥ മ​ത​വി​ശ്വാ​സി​ക​ൾ ഇ​വ​രു​ടെ കൂ​ടെ ഇ​ല്ല എ​ന്നു​ള്ള​ത് ത​ർ​ക്ക​മി​ല്ലാ​ത്ത കാ​ര്യ​മാ​ണ്. പേ​രു​ക​ളാ​ണ് പ്ര​ധാ​നം, ഒ​രു മ​ത​ത്തി​ൽ​പെ​ട്ട ഒ​രാ​ൾ കൊ​ല​ചെ​യ്യ​പ്പെ​ട്ടാ​ൽ മ​റ്റു മ​ത​ത്തി​ലെ ഏ​തെ​ങ്കി​ലും ഒ​രു നി​ര​പ​രാ​ധി കൊ​ല്ല​പ്പെ​ടു​ന്ന ഒ​ര​വ​സ്ഥ, സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ മ​ന​സ്സ​മാ​ധാ​നം ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ, അ​ത് ഒ​ഴി​വാ​ക്കി​യേ മ​തി​യാ​വൂ. ആ​രാ​ണ് നാ​ളെ ത​ന്‍റെ വീ​ട്ടി​ലേ​ക്ക് വ​ടി​വാ​ളു​മാ​യി ക​യ​റി​വ​ന്ന് ത​ങ്ങ​ളു​ടെ മ​ക​നെ, ഭ​ർ​ത്താ​വി​നെ, അ​ച്ഛ​നെ വെ​ട്ടു​ക എ​ന്ന് പ​റ​യാ​ൻ​പ​റ്റാ​ത്ത അ​വ​സ്ഥ! അ​ത് ഭീ​ക​ര​മാ​ണ്. അ​ടി​ച്ച​മ​ർ​ത്തി​യേ മ​തി​യാ​വൂ. ഇ​തി​ന് പൊ​ലീ​സി​നും സ​ർ​ക്കാ​റി​നും പൂ​ർ​ണ പി​ന്തു​ണ കൊ​ടു​ക്കേ​ണ്ട​തു​ണ്ട്. എ​ത്ര​യും വേ​ഗം അ​തി​ന് സാ​ധി​ക്ക​ട്ടെ എ​ന്നാ​ഗ്ര​ഹി​ക്കു​ന്നു.

Tags:    
News Summary - Violent organizations must be rejected by the general public

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.