ദമ്മാം: തെൻറ ഇഖാമ (റെസിഡൻറ് പെർമിറ്റ്) നമ്പർ ഉപയോഗിച്ച് അജ്ഞാതർ അമിതമായ അളവിൽ സൗദിയിൽ നിന്ന് പാകിസ്താനിലേക്ക് പണമയച്ച സംഭവത്തിൽ മലയാളി യുവാവ് യാത്രാവിലക്ക് നേരിടുന്നു. സൗദിയിൽ ജോലി ചെയ്യുന്ന തിരുവന്തപുരം, പാപ്പനംകോട്, പൂളിക്കുന്ന് കൃഷ്ണയിൽ ജിഷ്ണുവാണ് (27) അഞ്ചുവർഷമായി നാട്ടിൽ പോകാനാവാതെ നിയമകുരുക്കിൽ കഴിയുന്നത്.
പാകിസ്താനിലേക്ക് അമിത തോതിൽ പണമയച്ചെന്ന് സൗദിയുടെ വിവിധയിടങ്ങളിൽ മൂന്ന് കേസുകളാണുള്ളത്. റിയാദിലെ ഒരു ഹോട്ടലിൽ വെയിറ്ററായി ജോലി ചെയ്തിരുന്ന വിഷ്ണു വർഷങ്ങൾക്ക് മുമ്പ് ഒരു ഷോപ്പിങ് മാളിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ കൗണ്ടറിൽ നിന്ന് ഒരു സിം എടുത്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
രണ്ടാഴ്ച കഴിഞ്ഞപ്പോൾ സിം നൽകിയ കമ്പനിയുടെ നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചിരിക്കുന്നു എന്നറിയിച്ച് ഒരു കാൾ വന്നു. കൂടെയുണ്ടായിരുന്ന ചില ഹിന്ദി സുഹൃത്തുകളാണ് വിഷ്ണുവിന് വേണ്ടി ഫോണിൽ മറുപടി പറഞ്ഞത്. വിളിച്ചവർ ആവശ്യപ്പെട്ടത് പ്രകാരം ഇഖാമയുടെ പകർപ്പും അയച്ചുെകാടുത്ത് സമ്മാനത്തിനായി കാത്തിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും സമ്മാനത്തുക ലഭിക്കാത്തതിനെതുടർന്ന് സിം കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ തങ്ങൾ അങ്ങനെയൊരു നറുക്കെടുപ്പ് നടത്തിയിട്ടില്ലെന്നും കബളിപ്പിക്കപ്പെട്ടതാകും എന്നും അവർ അറിയിച്ചു.
മാസങ്ങൾക്ക് ശേഷം നാട്ടിൽ പോകാൻ റീ എൻട്രി വിസ അടിക്കാൻ ശ്രമിക്കുേമ്പാഴാണ് തെൻറ പേരിൽ ദക്ഷിണ സൗദിയിലെ അബഹയിൽ രണ്ടും കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ഒന്നും കേസുള്ളതായി അറിയുന്നത്. വിഷ്ണുവിെൻറ ഇഖാമ നമ്പർ ഉപയോഗിച്ച് ഇൗ മുന്ന് സ്ഥലങ്ങളിൽ നിന്നായി 160,000 റിയാൽ പാകിസ്താനിലേക്ക് അയച്ചു എന്നും വരുമാനത്തിൽ വളരെ കൂടുതലാണ് അയച്ചെതന്നുമാണ് കേസ്. ഇത്രയും തുക ജീവിതത്തിൽ ഇതുവരെ കണ്ടിട്ടുപോലുമില്ലെന്ന് വിഷ്ണു ആണയിട്ട് പറയുന്നു.
നിരപരാധിയാെണന്ന് വിഷ്ണു വാദിക്കുേമ്പാഴും ഇൗ കേസുകളുടെ കുരുക്കഴിയാക്കാതെ നാടുകാണാനാവില്ല. കമ്പനിയും കൈയ്യൊഴിഞ്ഞതോടെ വിഷ്ണു ഇന്ത്യൻ എംബസിയിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. ഇതിന് പരിഹാരം കാണാൻ സാമൂഹിക പ്രവർത്തകരെ ചുമതലപ്പെടുത്തിയിരിക്കുകയാണ് എംബസി.
സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിെൻറ ഇടപെടലിെൻറ ഫലമായി ജുബൈൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്ന കേസ് ഒഴിവായിക്കിട്ടി. ഇനി അബഹയിലുള്ള രണ്ട് കേസുകളുടെ കുരുക്ക് കൂടി അഴിക്കണം. അതിനെന്ത് വഴിയെന്നറിയാതെ ഉഴലുകയാണ് വിഷ്ണു.
ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ നേരിട്ട് കടന്നുവന്ന വിഷ്ണു ഏറെ പ്രതീക്ഷയോടെയാണ് ഗൾഫിലേക്ക് വന്നത്. എന്നാൽ കേസിൽ കുടുങ്ങിയതോടെ രക്ഷപ്പെടാൻ എന്തുവഴിയെന്നറിയാതെ നിസഹായനാവുകയാണ് യുവാവ്. തെൻറ ജീവിതത്തിെൻറ നല്ലകാലങ്ങൾ ജോലി പോലും ചെയ്യാനാവാതെ പാഴായിപോകുന്നതിെൻറ ആഘാതത്തിലാണ് വിഷ്ണു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.